---
title: "കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് രോഗികൾക്കും കൂട്ടിരിപ്പുകാർക്കുംവേണ്ടി ഹെൽപ് ഡസ്ക് പ്രവർത്തനം ആരംഭിച്ചു"
english_title: " help desk for patients and their families"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/337728/help-desk-for-patients-and-their-families"
published_at: "2026-01-22T18:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697218bf9455e_news-card.jpg"
keywords: []
---

# കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് രോഗികൾക്കും കൂട്ടിരിപ്പുകാർക്കുംവേണ്ടി ഹെൽപ് ഡസ്ക് പ്രവർത്തനം ആരംഭിച്ചു

> **Lead Summary:** കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ എത്തിച്ചേരുന്ന രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും ഉണ്ടാവുന്ന സംശയങ്ങളും പ്രയാസങ്ങളും പരിഹരിക്കുന്നതിന് വേണ്ടി ഇടപെടൽ നടത്തുന്നതിന് കേരള NGO യൂണിയന്റെ മെഡിക്കൽ കോളേജ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജിൽ ഇന്നുമുതൽ ഹെൽപ്പ് ഡെസ്ക്കിന്റെ പ്രവർത്തനം ആരംഭിച്ചു.

## Article Content

കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ എത്തിച്ചേരുന്ന രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും ഉണ്ടാവുന്ന സംശയങ്ങളും പ്രയാസങ്ങളും പരിഹരിക്കുന്നതിന് വേണ്ടി ഇടപെടൽ നടത്തുന്നതിന് കേരള NGO യൂണിയന്റെ മെഡിക്കൽ കോളേജ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജിൽ ഇന്നുമുതൽ ഹെൽപ്പ് ഡെസ്ക്കിന്റെ പ്രവർത്തനം ആരംഭിച്ചു.

ഹെൽപ്പ് ഡെസ്കിന്റെ ഉദ്ഘാടനം കേരള NGO യൂണിയന്റെ സംസ്ഥാന ജനറൽ സെക്രട്ടറി സഖാവ് എം വി ശശിധരൻ നിർവഹിച്ചു. ഉദ്ഘാടന പരിപാടിയിൽ ആശംസകൾ അർപ്പിച്ചുകൊണ്ട് മെഡിക്കൽ കോളേജ് RMO ഡോക്ടർ സരിൻ, NGO യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സഖാവ് സീബാ ബാലൻ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി സഖാവ് ജിജേഷ് പി ആർ സ്വാഗതവും ഏരിയ പ്രസിഡണ്ട് സഖാവ് കെ ഉണ്ണികൃഷ്ണൻ അധ്യക്ഷനുമായി. ഏരിയ ജോയിൻ സെക്രട്ടറി സഖാവ് പി വി സന്തോഷ് നന്ദി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/337728/help-desk-for-patients-and-their-families)