---
title: "ബയോപ്ലാന്റ് ടാങ്കിൽ വീണ് രണ്ട് വയസ്സുകാരിക്ക് ദാരുണാന്ത്യം"
english_title: "two years old baby"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/337704/two-years-old-baby"
published_at: "2026-01-22T15:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6971f45832161_baby.jfif"
keywords: []
---

# ബയോപ്ലാന്റ് ടാങ്കിൽ വീണ് രണ്ട് വയസ്സുകാരിക്ക് ദാരുണാന്ത്യം

> **Lead Summary:** **കണ്ണൂർ :** കണ്ണൂർ കൂത്തുപറമ്പ് വലിയ വെളിച്ചത്ത് ബയോപ്ലാന്റ് ടാങ്കിൽ വീണ് രണ്ട് വയസ്സുകാരിക്ക് ദാരുണാന്ത്യം. ജാർഖണ്ഡ് സ്വദേശി ബെനഡിക്കിന്റെ മകൾ അസ്മിതയാണ് മരിച്ചത്.

## Article Content

**കണ്ണൂർ :** കണ്ണൂർ കൂത്തുപറമ്പ് വലിയ വെളിച്ചത്ത് ബയോപ്ലാന്റ് ടാങ്കിൽ വീണ് രണ്ട് വയസ്സുകാരിക്ക് ദാരുണാന്ത്യം. ജാർഖണ്ഡ് സ്വദേശി ബെനഡിക്കിന്റെ മകൾ അസ്മിതയാണ് മരിച്ചത്.

ഇന്ന് പുലർച്ചെയായിരുന്നു അപകടം. വലിയ വെളിച്ചത്ത് പ്രവർത്തിക്കുന്ന വെളിച്ചെണ്ണ നിർമ്മാണ കമ്പനിയിലാണ് സംഭവം നടന്നത്. കുട്ടി കളിച്ചുകൊണ്ടിരിക്കുന്നതിനിടെ അബദ്ധത്തിൽ പ്ലാന്റിന്റെ ടാങ്കിൽ വീഴുകയായിരുന്നു. അപകടം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ കുട്ടിയെ ടാങ്കിൽ നിന്ന് പുറത്തെടുത്ത് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/337704/two-years-old-baby)