---
title: "മൂന്നാം ബലാത്സംഗ പരാതി; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും"
english_title: "rape case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/337632/rape-case"
published_at: "2026-01-22T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6971bd10040bf_rahul.jpg"
keywords: []
---

# മൂന്നാം ബലാത്സംഗ പരാതി; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

> **Lead Summary:** മൂന്നാം ബലാത്സംഗ പരാതിയില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. കേസന്വേഷണത്തിന്റെ ഇതുവരെയുള്ള പുരോഗതി സംബന്ധിച്ച കേസ് ഡയറി പോലീസ് സംഘം ഇന്നലെ പ്രോസിക്യൂട്ടര്‍ക്ക് കൈമാറിയിരുന്നു. ഇത് കോടതിയുടെ പരിഗണനയ്ക്ക് വരും.

## Article Content

മൂന്നാം ബലാത്സംഗ പരാതിയില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. കേസന്വേഷണത്തിന്റെ ഇതുവരെയുള്ള പുരോഗതി സംബന്ധിച്ച കേസ് ഡയറി പോലീസ് സംഘം ഇന്നലെ പ്രോസിക്യൂട്ടര്‍ക്ക് കൈമാറിയിരുന്നു. ഇത് കോടതിയുടെ പരിഗണനയ്ക്ക് വരും.

റിപ്പോര്‍ട്ട് പരിശോധിച്ചതിനുശേഷമായിരിക്കും ജാമ്യാപേക്ഷയില്‍ വാദം നടക്കുക. ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിക്കും. രാഹുല്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും അന്വേഷണം പാതിവഴിയില്‍ ആണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിക്കും. ബലാല്‍സംഗ കുറ്റം നിലനില്‍ക്കില്ലെന്നാണ് രാഹുലിന്റെ വാദം. തിരുവല്ല മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്ത രാഹുല്‍ മാവേലിക്കര സ്‌പെഷ്യല്‍ സബ് ജയിലിലാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/337632/rape-case)