---
title: "ജൂനിയർ റെഡ്ക്രോസിൻ്റെ തളിപ്പറമ്പ് നോർത്ത് ഉപജില്ല ക്യാമ്പ് വ്യാപാരഭവനിൽ വെച്ച് നടന്നു"
english_title: "junior red cross"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/337606/junior-red-cross"
published_at: "2026-01-22T09:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6971a7ae57453_news-card.jpg"
keywords: []
---

# ജൂനിയർ റെഡ്ക്രോസിൻ്റെ തളിപ്പറമ്പ് നോർത്ത് ഉപജില്ല ക്യാമ്പ് വ്യാപാരഭവനിൽ വെച്ച് നടന്നു

> **Lead Summary:** **തളിപ്പറമ്പ് : **വിദ്യാർത്ഥികളുടെ ജീവകാരുണ്യ സേവന പ്രസ്ഥാനമായ ജൂനിയർ റെഡ്ക്രോസിൻ്റെ തളിപ്പറമ്പ് നോർത്ത് ഉപജില്ല ക്യാമ്പ് വ്യാപാരഭവനിൽ വെച്ച് നടന്നു. ജൂനിയർ റെഡ് ക്രോസ് കണ്ണൂർ ജില്ലാ കോർഡിനേറ്റർ മുഹമ്മദ് കീത്തേടത്തിൻ്റെ അധ്യക്ഷതയിൽ ജെ. ആർ. സി. ജില്ല പ്രസിഡൻ്റ് എൻ.ടി. സുധീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

## Article Content

**തളിപ്പറമ്പ് : **വിദ്യാർത്ഥികളുടെ ജീവകാരുണ്യ സേവന പ്രസ്ഥാനമായ ജൂനിയർ റെഡ്ക്രോസിൻ്റെ തളിപ്പറമ്പ് നോർത്ത് ഉപജില്ല ക്യാമ്പ് വ്യാപാരഭവനിൽ വെച്ച് നടന്നു. ജൂനിയർ റെഡ് ക്രോസ് കണ്ണൂർ ജില്ലാ കോർഡിനേറ്റർ മുഹമ്മദ് കീത്തേടത്തിൻ്റെ അധ്യക്ഷതയിൽ ജെ. ആർ. സി. ജില്ല പ്രസിഡൻ്റ് എൻ.ടി. സുധീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

ഉപജില്ല കോർഡിനേറ്റർ നിസാർ. കെ., വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡൻ്റ് കെ.എസ് മുഹമ്മദ് റിയാസ്., മായ കെ ജോർജ്ജ്, ഷീബ. പി.വി., മിനി.വി.എം., ഷീബ. കെ, അശ്വതി. പി.വി, ഗിരിജാകുമാരി, എൻ, ദിനേശ്.വി., രജനി. സി, പ്രസംഗിച്ചു. പ്രഥമശുശ്രൂഷ ക്ലാസ് തളിപ്പറമ്പ് ഫയർ ആൻ്റ് റെസ്കു സ്റ്റേഷനിലെ ഹരിനാരായണനും 'നാട്ടരങ്ങ്’പരിപാടി സ ജീവൻ കുയിലൂരും നയിച്ചു. ഇരുപത്തേഴ് ഹൈസ്കൂളിൽ നിന്നായി അഞ്ഞൂറ് ജെ. ആർ. സി. കേഡറ്റുകൾ പങ്കെടുത്തു.ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശനവുംനടന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/337606/junior-red-cross)