---
title: "പാപ്പിനിശേരി കാട്ടിലെപ്പള്ളി മഖാം ഉറൂസ് 23ന് ആരംഭിക്കും"
english_title: "Kattileppalli "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/337574/kattileppalli"
published_at: "2026-01-21T21:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6970fdb5bde3a_1000272314.jpg"
keywords: []
---

# പാപ്പിനിശേരി കാട്ടിലെപ്പള്ളി മഖാം ഉറൂസ് 23ന് ആരംഭിക്കും

> **Lead Summary:** **പാപ്പിനിശേരി:** മൂന്നുപെറ്റുമ്മ പള്ളി (കാട്ടിലെപള്ളി) മഖാം ഉറൂസ് വെള്ളിയാഴ്ച ജുമുഅഃ നമസ്കാരത്തിന് ശേഷം ആരംഭിക്കും. പാണക്കാട് സയ്യിദ് സാബിഖ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്യും. രാത്രി 7.30ന് മജ്ലിസുന്നൂർ മഹല്ല് ഖത്തീബ് ഹൈദ്രോസ് ബാഖവി നേതൃത്വംനൽകും. ശനി രാത്രി 7.30 ന് ദഫ് പ്രദർശനം. തുടർന്ന് ബുർദ മജ്ലിസ് അയ്യൂബ് അസ്അദി പ്രഭാഷണം നടത്തും. 

## Article Content

**പാപ്പിനിശേരി:** മൂന്നുപെറ്റുമ്മ പള്ളി (കാട്ടിലെപള്ളി) മഖാം ഉറൂസ് വെള്ളിയാഴ്ച ജുമുഅഃ നമസ്കാരത്തിന് ശേഷം ആരംഭിക്കും. പാണക്കാട് സയ്യിദ് സാബിഖ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്യും. രാത്രി 7.30ന് മജ്ലിസുന്നൂർ മഹല്ല് ഖത്തീബ് ഹൈദ്രോസ് ബാഖവി നേതൃത്വംനൽകും. ശനി രാത്രി 7.30 ന് ദഫ് പ്രദർശനം. തുടർന്ന് ബുർദ മജ്ലിസ് അയ്യൂബ് അസ്അദി പ്രഭാഷണം നടത്തും. 

ഞായർ രാത്രി 7.30ന് മൻസൂർ പുത്തനത്താണി ടീം അവതരിപ്പിക്കുന്ന ഇശ്‌ഖ് മജ്‌ലിസ് . തിങ്കൾ രാത്രി 7.30 ന് സമാപന സമ്മേളനം സമസ്ത കേന്ദ്ര മുശാവറ മെമ്പർ കെ മുഹമ്മദ് ശരീഫ് ബാഖവി ഉദ്ഘാടനംചെയ്യും യൂസഫ് ബാഖവി മുറയൂർ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് നടക്കുന്ന ദിക്ർ ദുആ മജ്ലിസിന് സമസ്ത കേരള ജംഇയ്യത്തുൽ ഖുതുബാഅ ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ ഫത്താഹ് ദാരിമി നേതൃത്വം നൽകും. വാർത്താസമ്മേളനത്തിൽ വി പി ഷഹീർ, കെ പി അബ്ദുൾ മജീദ്, സി എച്ച് അബ്ദുൽ സലാം, ഒ കെ മൊയ്തീൻ, കെ പി അബ്ദുൾ റഷീദ് എന്നിവർ പങ്കെടുത്തു. 

 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/337574/kattileppalli)