---
title: "പരിയാരം റോട്ടറി ക്ലബ് മൂന്നാം വാര്‍ഷിക സമ്മേളനം 23ന് "
english_title: "Pariyaram rotary club "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/337572/pariyaram-rotary-club"
published_at: "2026-01-21T21:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6970f7d7607a7_1000272261.jpg"
keywords: []
---

# പരിയാരം റോട്ടറി ക്ലബ് മൂന്നാം വാര്‍ഷിക സമ്മേളനം 23ന് 

> **Lead Summary:** പരിയാരം: പരിയാരം റോട്ടറി ക്ലബ് മൂന്നാം വാര്‍ഷിക സമ്മേളനം വെള്ളിയാഴ്ച്ച(ജനുവരി-23)രാത്രി 7 ന് ഏമ്പേറ്റ് ശിങ്കാരി ഓഡിറ്റോറിയത്തില്‍ നടക്കും.

## Article Content

പരിയാരം: പരിയാരം റോട്ടറി ക്ലബ് മൂന്നാം വാര്‍ഷിക സമ്മേളനം വെള്ളിയാഴ്ച്ച(ജനുവരി-23)രാത്രി 7 ന് ഏമ്പേറ്റ് ശിങ്കാരി ഓഡിറ്റോറിയത്തില്‍ നടക്കും.

ഇതോടൊപ്പം റോട്ടറി ചാര്‍ട്ടര്‍ ഡേ സെലിബ്രേഷനും റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണറുടെ ഔദ്യോഗിക സന്ദര്‍ശനവും ഒരുക്കിയിട്ടുണ്ട്.മൂന്നുവര്‍ഷത്തിനിടയില്‍ വിവിധ മേഖലകളില്‍ നിരവധി പരിപാടികള്‍ റോട്ടറി ക്ലബ്ബ് നടപ്പിലാക്കിയിട്ടുണ്ടെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

പിലാത്തറ കോ-ഓപ്പറേറ്റീവ് കോളേജിലെ ഒരു വിദ്യാര്‍ത്ഥിക്ക് ഒരു വര്‍ഷത്തെ വിദ്യാഭ്യാസ സഹായം, മെഡിക്കല്‍ ക്യാമ്പുകള്‍, സൗജന്യ കണ്ണ് പരിശോധന തുടങ്ങി നിരവധി പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്. മിയാവാക്കി ഫോറസ്റ്റ്, കാര്‍ഷിക മേഖലക്കാവശ്യമായ പ്രവര്‍ത്തനങ്ങള്‍, വനിത – യുവജന ശാക്തീകരണ ക്ലാസുകള്‍ എന്നിവ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയിട്ടുണ്ട്.

മൂന്നാം വര്‍ഷത്തില്‍ പുതുതായി മെഡിക്കല്‍ കോളേജില്‍ വാട്ടര്‍ എ.ടി.എം. ജില്ല ഗ്രാന്റോടെ സ്ഥാപിക്കാനും ബസ് വെയിറ്റിംഗ് ഷെല്‍ട്ടര്‍ നിര്‍മാണം, റോഡ് സേഫ്റ്റി ബോധവല്‍ക്കരണ ക്ലാസ് എന്നിവയും നടപ്പിലാക്കും. അഡ്വ.കെ.ബ്രിജേഷ് കുമാര്‍, ഷെറിന്‍ വരയില്‍, വിജില്‍ പോള്‍, കെ.വി. അഭിലാഷ്, പി. ചന്ദ്രശേഖരന്‍, സിജി പ്രസന്നന്‍, റാണി സുരേന്ദ്രന്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/337572/pariyaram-rotary-club)