---
title: "സ്വർണവിലയിൽ പുതിയ റെക്കോഡ്, 1,15000 കടന്നു"
english_title: "New record in gold prices"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/337471/new-record-in-gold-prices"
published_at: "2026-01-21T13:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6970857252ae1_gold.jpg"
keywords: []
---

# സ്വർണവിലയിൽ പുതിയ റെക്കോഡ്, 1,15000 കടന്നു

> **Lead Summary:** **കണ്ണൂർ: **സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വലിയ വർധന. ഗ്രാമിന് 460 രൂപ കൂടി 14,190 രൂപയിലും പവന് 3,680 രൂപ കൂടി 1,15,320 രൂപയിലുമെത്തി. സർവകാല റെക്കോഡിലാണ് സ്വർണവില മുന്നേറുന്നത്.

## Article Content

**കണ്ണൂർ: **സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വലിയ വർധന. ഗ്രാമിന് 460 രൂപ കൂടി 14,190 രൂപയിലും പവന് 3,680 രൂപ കൂടി 1,15,320 രൂപയിലുമെത്തി. സർവകാല റെക്കോഡിലാണ് സ്വർണവില മുന്നേറുന്നത്.

ലൈറ്റ് വെയിറ്റ് ആഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 375 രൂപ കൂടി 11,660 രൂപയും 14 കാരറ്റിന് ഗ്രാമിന് 295 രൂപ കൂടി 9,080 രൂപയുമാണ്. വെള്ളി വില ഗ്രാമിന് 325 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/337471/new-record-in-gold-prices)