---
title: "എൻ.സി.പിയിൽ കൂട്ടരാജി; കെ. സുരേശന്റെ നേതൃത്വത്തിൽ 15 നേതാക്കൾ കോൺഗ്രസിലേക്ക്"
english_title: "Mass resignations in NCP"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/337470/mass-resignations-in-ncp"
published_at: "2026-01-21T13:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6970847693742_news-card.jpg"
keywords: []
---

# എൻ.സി.പിയിൽ കൂട്ടരാജി; കെ. സുരേശന്റെ നേതൃത്വത്തിൽ 15 നേതാക്കൾ കോൺഗ്രസിലേക്ക്

> **Lead Summary:** **കണ്ണൂർ: **ജില്ലയിൽ എൻ.സി.പിക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട് മുൻ ജില്ലാ പ്രസിഡന്റ് കെ. സുരേശന്റെ നേതൃത്വത്തിൽ 15 പ്രമുഖ നേതാക്കൾ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. ഡി.സി.സി ഓഡിറ്റോറിയത്തിൽ രാവിലെ 10:30-ന് നടന്ന ചടങ്ങ് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി ഉദ്ഘാടനം ചെയ്തു. പാർട്ടിയിൽ എത്തിയ നേതാക്കൾക്ക് അദ്ദേഹം മെമ്പർഷിപ്പ് നൽകി സ്വീകരണം നൽകി.

## Article Content

**കണ്ണൂർ: **ജില്ലയിൽ എൻ.സി.പിക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട് മുൻ ജില്ലാ പ്രസിഡന്റ് കെ. സുരേശന്റെ നേതൃത്വത്തിൽ 15 പ്രമുഖ നേതാക്കൾ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. ഡി.സി.സി ഓഡിറ്റോറിയത്തിൽ രാവിലെ 10:30-ന് നടന്ന ചടങ്ങ് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി ഉദ്ഘാടനം ചെയ്തു. പാർട്ടിയിൽ എത്തിയ നേതാക്കൾക്ക് അദ്ദേഹം മെമ്പർഷിപ്പ് നൽകി സ്വീകരണം നൽകി.

എൽ.ഡി.എഫിലെ (LDF) പ്രമുഖ കക്ഷികളിൽ നിന്ന് ഇനിയും കൂടുതൽ നേതാക്കൾ കോൺഗ്രസിലേക്ക് എത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് ഈ അവസരത്തിൽ പറഞ്ഞു.ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ നയങ്ങളിൽ പ്രതിഷേധിച്ച് കൂടുതൽ പേർ യു.ഡി.എഫുമായി സഹകരിക്കാൻ തയ്യാറെടുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.എൻ.സി.പി ജില്ലാ നേതൃത്വത്തിൽ നിർണ്ണായക പദവികൾ വഹിച്ചിരുന്നവർ ഒന്നിച്ച് പാർട്ടി വിട്ടത് ജില്ലയിലെ എൽ.ഡി.എഫ് ക്യാമ്പുകളിൽ വലിയ ചർച്ചയായിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/337470/mass-resignations-in-ncp)