---
title: "തളിപ്പറമ്പ് ഭഗവതി ക്ഷേത്രം പ്രതിഷ്ഠാദിന മകരപൊങ്കാല മഹോത്സവം ബുധനാഴ്ച"
english_title: "Makara Pongala festival on Wednesday"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/337356/makara-pongala-festival-on-wednesday"
published_at: "2026-01-20T19:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696f8832adf38_Untitled-2-web.jpg"
keywords: []
---

# തളിപ്പറമ്പ് ഭഗവതി ക്ഷേത്രം പ്രതിഷ്ഠാദിന മകരപൊങ്കാല മഹോത്സവം ബുധനാഴ്ച

> **Lead Summary:** **തളിപ്പറമ്പ്:** പൂക്കോത്ത് തെരു തളിപ്പറമ്പ് ഭഗവതി ക്ഷേത്രം പ്രതിഷ്ഠാദിന മരങ്കര പൊങ്കാല മഹോത്സവം നാളെ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

## Article Content

**തളിപ്പറമ്പ്:** പൂക്കോത്ത് തെരു തളിപ്പറമ്പ് ഭഗവതി ക്ഷേത്രം പ്രതിഷ്ഠാദിന മരങ്കര പൊങ്കാല മഹോത്സവം നാളെ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

ബുധനാഴ്ച രാവിലെ 7 മണിയ്ക്ക് പൊങ്കാല കിറ്റ് വിതരണം നടക്കും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നടുവത്ത് പുടയൂർ വാസുദേവൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ ക്ഷേത്രം മേൽശാന്തി ചേറ്റൂർ ഇല്ലം വിഷ്ണുനമ്പൂതിരി 8 .30 ന് പൊങ്കാല അടുപ്പിൽ അഗ്നി പകരും. തുടർന്ന് 10.30 നു മദ്ധ്യേ പൊങ്കാല സമർപ്പണം നടക്കും.

കലശപൂജ, പൂമൂടൽ, ഉച്ചപൂജ. പ്രസാദ വിതരണം നടക്കും. ഉച്ചയ്ക്ക് 12.30 ന് പ്രസാദ സദ്യയും ഉണ്ടാകും. സന്ധ്യക്ക് ദീപാരാധന, നിറമാല തിരുവത്താഴ പൂജയോടെ സമാപനം. പത്രസമ്മേളനത്തിൽ യു. ശരീന്ദ്രൻ , പി.ചന്ദ്രൻ ,ഡോ.എം.ജി.വിനോദ്, കെ.മോഹനൻ , എ.കെ. രഘുനാഥ്, എം.ജി.രാജീവൻ , പി.വി. ലക്ഷ്മണൻ , പി.ഭാർഗവൻ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/337356/makara-pongala-festival-on-wednesday)