---
title: "ബസ്സ് ജീവനക്കാരുടെ മത്സരയോട്ടവും ഗുണ്ടായിസവും അവസാനിപ്പിക്കണം: മുസ്‌ലിം യൂത്ത് ലീഗ്"
english_title: "Muslim Youth League"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/337355/muslim-youth-league"
published_at: "2026-01-20T19:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696f8787420f7_news-card.jpg"
keywords: []
---

# ബസ്സ് ജീവനക്കാരുടെ മത്സരയോട്ടവും ഗുണ്ടായിസവും അവസാനിപ്പിക്കണം: മുസ്‌ലിം യൂത്ത് ലീഗ്

> **Lead Summary:** **തളിപ്പറമ്പ: **അധികരിച്ചു വരുന്ന ബസ്സ് ജീവനക്കാരുടെ മത്സരയോട്ടവും ഗുണ്ടായിസവും അവസാനിപ്പിക്കാൻ ആർ ടി ഒ ഡിപ്പാർട്മെന്റിന്റെ കർശനമായ പരിശോധനയും ഇടപെടലുകളും ഉണ്ടാവണമെന്ന് യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു.കഴിഞ്ഞ ദിവസം തളിപ്പറമ്പിൽ ബസ്സ് ജീവനക്കാർ ഉണ്ടാക്കിയ അപകടത്തിന്റെയും സംഘർഷത്തിന്റെയും പശ്ചാത്തലത്തിലാണ് യൂത്ത് ലീഗ് ഇടപെടൽ.

## Article Content

**തളിപ്പറമ്പ: **അധികരിച്ചു വരുന്ന ബസ്സ് ജീവനക്കാരുടെ മത്സരയോട്ടവും ഗുണ്ടായിസവും അവസാനിപ്പിക്കാൻ ആർ ടി ഒ ഡിപ്പാർട്മെന്റിന്റെ കർശനമായ പരിശോധനയും ഇടപെടലുകളും ഉണ്ടാവണമെന്ന് യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു.കഴിഞ്ഞ ദിവസം തളിപ്പറമ്പിൽ ബസ്സ് ജീവനക്കാർ ഉണ്ടാക്കിയ അപകടത്തിന്റെയും സംഘർഷത്തിന്റെയും പശ്ചാത്തലത്തിലാണ് യൂത്ത് ലീഗ് ഇടപെടൽ.

ബസ്സ് ജീവനക്കാർ റോഡിൽ കാണിക്കുന്ന അശ്രദ്ധമായ ഡ്രൈവിങ്ങിലൂടെ ഒരുപാട് ജീവൻ നഷ്ട്ടമാവുകയും പരിക്ക് പറ്റുകയും ചെയ്തിട്ടുണ്ട്.മിക്ക ദിവസങ്ങളിലും ബസ്സുകാർ തമ്മിലുള്ള മത്സരയോട്ടത്തെ തുടർന്ന് ഉണ്ടാവുന്ന സംഘർഷവും തളിപ്പറമ്പിൽ പതിവാണ്.വിദ്യാർത്ഥികളോട് അപമര്യാതയോടെ പെരുമാറുകയും ബസ്സ്സ്റ്റാന്റിൽ നിന്നും പുറപ്പെടുന്ന സമയം വരെ വിദ്യാർത്ഥികളെ പുറത്ത് നിർത്തി കൊണ്ട് അപകടകരമായ അവസ്ഥയിൽ ബസ്സിലേക് കയറ്റുന്ന സാഹചര്യവും കാണാൻ സാധിക്കും,

അപകടം വിളിച്ചു വരുത്തുന്ന ബസ്സ് ജീവനക്കാർക്കെതിരെ കർശനമായ പരിശോധനയും നിയമ നടപടിയും സ്വീകരിക്കണമെന്ന് യൂത്ത് ലീഗ് നേതാക്കൾ ജോയിന്റ് ആർ ടി ഒ ഷാനവാസ്‌ കരീമിന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.മുസ്‌ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ പ്രസിഡന്റ് കെ മുഹമ്മദ്‌ അഷ്‌റഫ്‌, ജന. സെക്രട്ടറി പി എ. ഇർഫാൻ, ഭാരവാഹികളായസികെ.മദനി, കെഎസ് റഫീഖ്, സിപി നൗഫൽ എന്നിവർ നിവേദന സംഘത്തിൽ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/337355/muslim-youth-league)