---
title: "പുളിമ്പറമ്പ് പാലമുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവം ജനുവരി 22 മുതൽ 25 വരെ"
english_title: "Pulimbaramb "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/337338/pulimbaramb"
published_at: "2026-01-20T16:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# പുളിമ്പറമ്പ് പാലമുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവം ജനുവരി 22 മുതൽ 25 വരെ

> **Lead Summary:** **തളിപ്പറമ്പ്: **പുളിമ്പറമ്പ് പാലമുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവം ജനുവരി 22 മുതൽ 25 വരെ ആഘോഷിക്കും. 22ന് വൈകിട്ട് ഏഴ് മുതൽ പ്രദേശവാസികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ. 23 ന് വൈകിട്ട് 5.30 ന് പുളിമ്പറമ്പ് ശ്രീകൃഷ്ണ ക്ഷേത്ര പരിസരത്തുനിന്നും കലവറ നിറക്കൽ ഘോഷയാത്ര പുറപ്പെടും. രാത്രി 7.30 ന് വയലിൻ വേദമന്ത്രവുമായി വേദമിത്രയുടെ വയലിൻ കൺസേർട്ട് അരങ്ങേറും.

## Article Content

**തളിപ്പറമ്പ്: **പുളിമ്പറമ്പ് പാലമുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവം ജനുവരി 22 മുതൽ 25 വരെ ആഘോഷിക്കും. 22ന് വൈകിട്ട് ഏഴ് മുതൽ പ്രദേശവാസികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ. 23 ന് വൈകിട്ട് 5.30 ന് പുളിമ്പറമ്പ് ശ്രീകൃഷ്ണ ക്ഷേത്ര പരിസരത്തുനിന്നും കലവറ നിറക്കൽ ഘോഷയാത്ര പുറപ്പെടും. രാത്രി 7.30 ന് വയലിൻ വേദമന്ത്രവുമായി വേദമിത്രയുടെ വയലിൻ കൺസേർട്ട് അരങ്ങേറും.

  24 ന് വൈകിട്ട് മൂന്നിന് മലയിറക്കൽ, അഞ്ചിന് ഊട്ടും വെള്ളാട്ടം. 25 ന് പുലർച്ചെ അഞ്ചിന് തിരുവപ്പന വെള്ളാട്ടവും തുടർന്ന് ഗുളികൻ ദൈവത്തിൻ്റെ പുറപ്പാടും ഉച്ച 12 മുതൽ പ്രസാദ സദ്യയും ഉണ്ടാവും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/337338/pulimbaramb)