---
title: "കണ്ണാടിപ്പറമ്പ് ശ്രീ മുത്തപ്പൻക്ഷേത്രത്തിൽ ഗണഗീതം പാടിപ്പിച്ചു; ആർ.എസ്.എസ് അജണ്ടകൾക്കെതിരെ പ്രതിഷേധവുമായി ഡി വൈ എഫ് ഐ "
english_title: "Rss dyfi "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/337304/rss-dyfi"
published_at: "2026-01-20T14:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696f417ea0a48_1000268411.jpg"
keywords: []
---

# കണ്ണാടിപ്പറമ്പ് ശ്രീ മുത്തപ്പൻക്ഷേത്രത്തിൽ ഗണഗീതം പാടിപ്പിച്ചു; ആർ.എസ്.എസ് അജണ്ടകൾക്കെതിരെ പ്രതിഷേധവുമായി ഡി വൈ എഫ് ഐ 

> **Lead Summary:** **കണ്ണാടിപ്പറമ്പ്:** കണ്ണാടിപ്പറമ്പ് ശ്രീ മുത്തപ്പൻ ക്ഷേത്ര പ്രതിഷ്ഠാദിന മഹോത്സവത്തിന്റെ ഭാഗമായി നടന്ന ഗാനമേളയിൽ ആർ.എസ്.എസ് ഗണഗീതം പാടിപ്പിച്ച നടപടിയിൽ ശക്തമായ പ്രതിഷേധവുമായി DYFI കണ്ണാടിപ്പറമ്പ് ഈസ്റ്റ് മേഖല കമ്മിറ്റി രംഗത്ത്. ആർ.എസ്.എസ് അജണ്ടകൾ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് നടപ്പിലാക്കാനുള്ള നീക്കമാണിതെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു.

## Article Content

**കണ്ണാടിപ്പറമ്പ്:** കണ്ണാടിപ്പറമ്പ് ശ്രീ മുത്തപ്പൻ ക്ഷേത്ര പ്രതിഷ്ഠാദിന മഹോത്സവത്തിന്റെ ഭാഗമായി നടന്ന ഗാനമേളയിൽ ആർ.എസ്.എസ് ഗണഗീതം പാടിപ്പിച്ച നടപടിയിൽ ശക്തമായ പ്രതിഷേധവുമായി DYFI കണ്ണാടിപ്പറമ്പ് ഈസ്റ്റ് മേഖല കമ്മിറ്റി രംഗത്ത്. ആർ.എസ്.എസ് അജണ്ടകൾ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് നടപ്പിലാക്കാനുള്ള നീക്കമാണിതെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു.

തൃശ്ശൂർ പാട്ട് ഫാമിലി അവതരിപ്പിച്ച ഗാനമേളയ്ക്കിടെയാണ് ഗണഗീതം പാടിപ്പിച്ചത്. നാടിന്റെ ഐക്യവും സാംസ്‌കാരിക പൈതൃകവും വിളിച്ചോതേണ്ട ക്ഷേത്ര ഉത്സവങ്ങളെ വർഗ്ഗീയ പ്രവർത്തനങ്ങൾക്കായി ആർ.എസ്.എസ് ഉപയോഗിക്കുകയാണെന്നും, ജനങ്ങളിൽ നിന്ന് പണം പിരിച്ച് നടത്തുന്ന പരിപാടികളിൽ ഇത്തരം നീക്കങ്ങൾ അനുവദിക്കില്ലെന്നും ഡി.വൈ.എഫ്.ഐ പ്രസ്താവനയിൽ പറഞ്ഞു.

ദേശീയഗാനം പോലും തെറ്റിച്ചു പാടി ദേശീയതയ്ക്ക് കോട്ടം വരുത്തുന്നവർ ഗണഗീതങ്ങളിലൂടെ വർഗ്ഗീയ അജണ്ടകൾ നടപ്പാക്കാനാണ് ശ്രമിക്കുന്നത്. ഇത്തരം നീക്കങ്ങളെ എന്ത് വിലകൊടുത്തും ചെറുക്കുമെന്നും വർഗ്ഗീയ അജണ്ടകളെ ജനങ്ങൾ തിരിച്ചറിയണമെന്നും ഡി.വൈ.എഫ്.ഐ കണ്ണാടിപ്പറമ്പ് ഈസ്റ്റ് മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. ശക്തമായ പ്രതിഷേധ പരിപാടികൾക്ക് ഡി.വൈ.എഫ്.ഐ നേതൃത്വം നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/337304/rss-dyfi)