---
title: "തളിപ്പറമ്പിൽ ദേശീയപാതയിൽ സ്വകാര്യ ബസ് ജീവനക്കാരും നാട്ടുകാരും തമ്മിൽ ഏറ്റുമുട്ടിയ സംഭവത്തിൽ കേസെടുത്തു"
english_title: "Case against bus workers "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/337178/case-against-bus-workers"
published_at: "2026-01-19T22:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696e6196abce8_1000178884.jpg"
keywords: []
---

# തളിപ്പറമ്പിൽ ദേശീയപാതയിൽ സ്വകാര്യ ബസ് ജീവനക്കാരും നാട്ടുകാരും തമ്മിൽ ഏറ്റുമുട്ടിയ സംഭവത്തിൽ കേസെടുത്തു

> **Lead Summary:** തളിപ്പറമ്പിൽ ദേശീയപാതയിൽ സ്വകാര്യ ബസ് ജീവനക്കാരും നാട്ടുകാരും തമ്മിൽ ഏറ്റുമുട്ടി. സംഭവത്തിൽ തളിപ്പറമ്പ് പോലീസ് കേസെടുത്തു. അമിത വേഗതയിൽ എത്തിയ സ്വകാര്യ ബസ് കെഎസ്ആർടിസി ബസ്സിന് പിറകിൽ ഉരസുകയും ഇതേ തുടർന്ന് നാട്ടുകാരും സ്വകാര്യ ബസ് ജീവനക്കാരും തമ്മിൽ സംഘർഷം ഉണ്ടാവുകയുമായിരുന്നു. പയ്യന്നൂരിൽ നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ്സിന് പിറകിലാണ് ഇതേ ദിശയിൽ നിന്ന് അപകടകരമായ രീതിയിൽ വന്ന സ്വകാര്യ ബസ് ഉരസിയത്. തുടർന്ന് സ്ഥലത്ത് എത്തിയ തളിപ്പറമ്പ് പോലീസ് പൊതു സ്ഥലത്ത് സംഘർഷം ഉണ്ടാക്കിയതിന് ബസ് ജീവനക്കാർക്കും നാട്ടുകാർക്കും എതിരെ കേസെടുക്കുകയായിരുന്നു

## Article Content

തളിപ്പറമ്പിൽ ദേശീയപാതയിൽ സ്വകാര്യ ബസ് ജീവനക്കാരും നാട്ടുകാരും തമ്മിൽ ഏറ്റുമുട്ടി. സംഭവത്തിൽ തളിപ്പറമ്പ് പോലീസ് കേസെടുത്തു. അമിത വേഗതയിൽ എത്തിയ സ്വകാര്യ ബസ് കെഎസ്ആർടിസി ബസ്സിന് പിറകിൽ ഉരസുകയും ഇതേ തുടർന്ന് നാട്ടുകാരും സ്വകാര്യ ബസ് ജീവനക്കാരും തമ്മിൽ സംഘർഷം ഉണ്ടാവുകയുമായിരുന്നു. പയ്യന്നൂരിൽ നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ്സിന് പിറകിലാണ് ഇതേ ദിശയിൽ നിന്ന് അപകടകരമായ രീതിയിൽ വന്ന സ്വകാര്യ ബസ് ഉരസിയത്. തുടർന്ന് സ്ഥലത്ത് എത്തിയ തളിപ്പറമ്പ് പോലീസ് പൊതു സ്ഥലത്ത് സംഘർഷം ഉണ്ടാക്കിയതിന് ബസ് ജീവനക്കാർക്കും നാട്ടുകാർക്കും എതിരെ കേസെടുക്കുകയായിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/337178/case-against-bus-workers)