---
title: "14 വയസ്സുകാരന് മർദ്ദനം: പിതാവിനെതിരെ മയ്യിൽ പൊലീസ് കേസെടുത്തു"
english_title: "Mayil police file case against father"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/33710/mayil-police-file-case-against-father"
published_at: "2022-03-24T17:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623c619798ef3_vac.jpg"
keywords: []
---

# 14 വയസ്സുകാരന് മർദ്ദനം: പിതാവിനെതിരെ മയ്യിൽ പൊലീസ് കേസെടുത്തു

> **Lead Summary:** **മയ്യിൽ : **സ്വന്തം മകൻ്റെ പിതൃത്വത്തിൽ സംശയം. ഭാര്യയെ മർദ്ദിക്കുന്നത് തടയാൻ ചെന്ന 14 കാരനെയും മർദ്ദിച്ചു. പരാതിയിൽ പിതാവിനെതിരെ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം മയ്യിൽ പോലീസ് കേസെടുത്തു.

## Article Content

**മയ്യിൽ : **സ്വന്തം മകൻ്റെ പിതൃത്വത്തിൽ സംശയം. ഭാര്യയെ മർദ്ദിക്കുന്നത് തടയാൻ ചെന്ന 14 കാരനെയും മർദ്ദിച്ചു. പരാതിയിൽ പിതാവിനെതിരെ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം മയ്യിൽ പോലീസ് കേസെടുത്തു.

കൂലി പണിക്കാരനായ വേശാല ചട്ടുകപ്പാറയിലെ 49 കാരനെതിരെയാണ് പോലീസ് കേസെടുത്തത്. ചാരിത്ര്യത്തിൽ സംശയിച്ച് ഇയാൾ നിരന്തരം ഭാര്യയെ മർദ്ദിക്കുന്നത് പതിവായതോടെ പോലീസിൽ യുവതിവിവരം പറഞ്ഞിരുന്നു.ഇതറിഞ്ഞ ഇയാൾ കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെ ഭാര്യയെ മർദ്ദിക്കുന്നതിനിടെ കുട്ടിയെയും മർദ്ദിക്കുകയായിരുന്നു.

തുടർന്ന് പോലീസിൽ പരാതി നൽകി. കുട്ടിയുടെമൊഴിയെടുത്ത പോലീസ് പ്രതിക്കെതിരെ ബാലാവകാശ നിയമപ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/33710/mayil-police-file-case-against-father)