---
title: "വ്യാജ നമ്പർപ്ലേറ്റ് വെച്ച ബൈക്കുമായി മാട്ടൂൽ സ്വദേശി പിടിയിൽ"
english_title: "fake numberplate"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/33705/fake-numberplate"
published_at: "2022-03-24T17:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623c5c37142ad_news card.jpg"
keywords: []
---

# വ്യാജ നമ്പർപ്ലേറ്റ് വെച്ച ബൈക്കുമായി മാട്ടൂൽ സ്വദേശി പിടിയിൽ

> **Lead Summary:** **പഴയങ്ങാടി : **ബൈക്കിന് സ്‌കൂട്ടറിന്റെ നമ്പർ പതിച്ചു കറങ്ങിയ യുവാവ് അറസ്റ്റിൽ.മാട്ടൂൽ സ്വദേശി വി.വി.റയീസിനെയാണ് പയ്യന്നൂർ കൺട്രോൾ റൂം പൊലീസ് പിടികൂടിയത് .രാത്രിയിൽ വാഹന പരിശോധനയ്ക്കിടെയാണ്‌ പിടികൂടിയത്.

## Article Content

**പഴയങ്ങാടി : **ബൈക്കിന് സ്‌കൂട്ടറിന്റെ നമ്പർ പതിച്ചു കറങ്ങിയ യുവാവ് അറസ്റ്റിൽ.മാട്ടൂൽ സ്വദേശി വി.വി.റയീസിനെയാണ് പയ്യന്നൂർ കൺട്രോൾ റൂം പൊലീസ് പിടികൂടിയത് .രാത്രിയിൽ വാഹന പരിശോധനയ്ക്കിടെയാണ്‌ പിടികൂടിയത്.

പ്രതിയെ പഴയങ്ങാടി പൊലീസിനു കൈമാറി.ബൈക്ക് നമ്പർ വിശദമായി പരിശോധിച്ചപ്പോൾ തൃശൂരിൽ രജിസ്റ്റർ ചെയ്ത സ്‌കൂട്ടറിന്റെ ആണെന്ന് മനസ്സിലായി. റയീസ് പഴയങ്ങാടി പൊലീസ് സ്റ്റേഷനിൽ മറ്റൊരു കേസിൽ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/33705/fake-numberplate)