---
title: "കേന്ദ്ര ഗവൺമെൻ്റിൻ്റെ തൊഴിലാളി ദ്രോഹനയങ്ങൾക്കെതിരെ ഫെബ്രുവരി 12 ന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കുക;നിർമ്മാണ തൊഴിലാളി യൂനിയൻ "
english_title: "Construction Workers Union"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/337046/construction-workers-union"
published_at: "2026-01-19T09:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696daf0207239_Untitled-2-web.jpg"
keywords: []
---

# കേന്ദ്ര ഗവൺമെൻ്റിൻ്റെ തൊഴിലാളി ദ്രോഹനയങ്ങൾക്കെതിരെ ഫെബ്രുവരി 12 ന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കുക;നിർമ്മാണ തൊഴിലാളി യൂനിയൻ 

> **Lead Summary:** **ചട്ടുകപ്പാറ: **കേന്ദ്ര ഗവൺമെൻ്റിൻ്റെ തൊഴിലാളി കർഷകദ്രോഹ നയങ്ങൾ തിരുത്തണമെന്നും തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഫെബ്രുവരി 12ന് സംയുക്ത ട്രേഡ് യൂനിയൻ ആഭിമുഖ്യത്തിൽ നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കുന്നതിന് നിർമ്മാണ തൊഴിലാളി യൂനിയൻ ചെറാട്ട്മൂല യൂനിറ്റ് കൺവെൻഷൻ ആഹ്വാനം ചെയ്തു.

## Article Content

**ചട്ടുകപ്പാറ: **കേന്ദ്ര ഗവൺമെൻ്റിൻ്റെ തൊഴിലാളി കർഷകദ്രോഹ നയങ്ങൾ തിരുത്തണമെന്നും തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഫെബ്രുവരി 12ന് സംയുക്ത ട്രേഡ് യൂനിയൻ ആഭിമുഖ്യത്തിൽ നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കുന്നതിന് നിർമ്മാണ തൊഴിലാളി യൂനിയൻ ചെറാട്ട്മൂല യൂനിറ്റ് കൺവെൻഷൻ ആഹ്വാനം ചെയ്തു.

CITU മയ്യിൽ ഏറിയ പ്രസിഡണ്ട് കെ.നാണു ഉൽഘാടനം ചെയ്തു. പി.പി.പവിത്രൻ അദ്ധ്യക്ഷ്യം വഹിച്ചു.നിർമ്മാണ തൊഴിലാളി യൂനിയൻ വേശാല ഡിവിഷൻ സെക്രട്ടറി കെ.രാമചന്ദ്രൻ, പ്രസിഡണ്ട് എ.കൃഷ്ണൻ എന്നിവർ സംസാരിച്ചു. യൂനിറ്റ് സെക്രട്ടറി ബി.ദാമോധരൻ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/337046/construction-workers-union)