---
title: "അശ്രദ്ധമായി കാർ ഓടിച്ച് അപകടം: കാൽനട യാത്രക്കാരന് പരിക്ക്, കാർ ഡ്രൈവർക്കെതിരെ കേസ്"
english_title: "case filed against car driver"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/336805/case-filed-against-car-driver"
published_at: "2026-01-17T11:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696b20a1cf336_acci.jfif"
keywords: []
---

# അശ്രദ്ധമായി കാർ ഓടിച്ച് അപകടം: കാൽനട യാത്രക്കാരന് പരിക്ക്, കാർ ഡ്രൈവർക്കെതിരെ കേസ്

> **Lead Summary:** **തളിപ്പറമ്പ്: **അശ്രദ്ധമായി കാർ ഓടിച്ച് അപകടം: കാൽനട യാത്രക്കാരന് പരിക്ക്, കാർ ഡ്രൈവർക്കെതിരെ കേസ്. ചപ്പാരപ്പടവ് ശാന്ധിഗിരിയിലെ മീത്തലെ പുരയിൽ ഹൌസിൽ മുകുന്ദനാണ് പരിക്ക് പറ്റിയത്. ഇദ്ദേഹത്തിന്റെ പരാതിയിൽ കാർ ഡ്രൈവറായിരുന്ന ഞാറ്റുവയലിലെ അർജുനെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

## Article Content

**തളിപ്പറമ്പ്: **അശ്രദ്ധമായി കാർ ഓടിച്ച് അപകടം: കാൽനട യാത്രക്കാരന് പരിക്ക്, കാർ ഡ്രൈവർക്കെതിരെ കേസ്. ചപ്പാരപ്പടവ് ശാന്ധിഗിരിയിലെ മീത്തലെ പുരയിൽ ഹൌസിൽ മുകുന്ദനാണ് പരിക്ക് പറ്റിയത്. ഇദ്ദേഹത്തിന്റെ പരാതിയിൽ കാർ ഡ്രൈവറായിരുന്ന ഞാറ്റുവയലിലെ അർജുനെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

ഇക്കഴിഞ്ഞ 7ന് ശാന്തിഗിരി ബസ് വെയിറ്റിംഗ് ഷെൽട്ടറിന് സമീപത്തുനിന്ന് പബ്ലിക് റോഡ് മുറിച്ച് കടന്ന് പോകുകയായിരുന്ന മുകുന്ദനെ തെറ്റുന്ന റോഡ് ഭാഗത്തുനിന്നും ചപ്പാരപ്പടവ് ഭാഗത്തേക്ക് അശ്രദ്ധമായി പോവുകയായിരുന്ന KL59AA0303 എന്ന നമ്പർ കാറിന്റെ ടയർ മുകുന്ദന്റെ വലത് കാലിൽ കയറുകയായിരുന്നു. അപകടത്തിൽ കാൽവിരലിന്റെ എല്ല് പൊട്ടുകയായിരുന്നു എന്നും പരാതിയിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/336805/case-filed-against-car-driver)