---
title: "ചുടല അമ്മാനപ്പാറ മാതമംഗലം റോഡിൽ സി പൊയിലിൽ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളമൊഴുകുന്നു, പരിഹരിക്കാതെ ഉദ്യോഗസ്ഥർ"
english_title: "c poil road"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/336722/c-poil-road"
published_at: "2026-01-16T17:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696a2911bf26c_news-card.jpg"
keywords: []
---

# ചുടല അമ്മാനപ്പാറ മാതമംഗലം റോഡിൽ സി പൊയിലിൽ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളമൊഴുകുന്നു, പരിഹരിക്കാതെ ഉദ്യോഗസ്ഥർ

> **Lead Summary:** **ചുടല: **അമ്മാനപ്പാറ മാതമംഗലം റോഡിൽ സി പൊയിലിൽ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളമൊഴുകുന്നു, പരിഹരിക്കാതെ ഉദ്യോഗസ്ഥർ. സി പൊയിൽ എം എ സ്റ്റോറിന് മുൻപിൽ മെക്കാടം ടാർ ചെയ്ത റോഡിനു നടുവിൽ കുഴി രൂപപ്പെട്ടിരിക്കുകയാണ്. ഒരു മാസത്തോളമായി വെള്ളം പാഴാകുന്നു. വാർഡ് മെമ്പർ ഉൾപ്പെടെ പ്രദേശവാസികൾ പരാതിപ്പെട്ടിട്ടും ജല അതോരിറ്റിയിൽനിന്നും യാതൊരു പരിഹാരവും ഉണ്ടായിട്ടില്ല.

## Article Content

**ചുടല: **അമ്മാനപ്പാറ മാതമംഗലം റോഡിൽ സി പൊയിലിൽ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളമൊഴുകുന്നു, പരിഹരിക്കാതെ ഉദ്യോഗസ്ഥർ. സി പൊയിൽ എം എ സ്റ്റോറിന് മുൻപിൽ മെക്കാടം ടാർ ചെയ്ത റോഡിനു നടുവിൽ കുഴി രൂപപ്പെട്ടിരിക്കുകയാണ്. ഒരു മാസത്തോളമായി വെള്ളം പാഴാകുന്നു. വാർഡ് മെമ്പർ ഉൾപ്പെടെ പ്രദേശവാസികൾ പരാതിപ്പെട്ടിട്ടും ജല അതോരിറ്റിയിൽനിന്നും യാതൊരു പരിഹാരവും ഉണ്ടായിട്ടില്ല.

വെള്ളം ഒഴുകി ചാൽ പോലെയായി, സമീപത്തുള്ള കടകളിലേക്കും കാൽനട യാത്രക്കാരുടെ ദേഹത്തേക്കും വെള്ളം തെറിക്കാൻ തുടങ്ങി. കൂടാതെ ഇരു ചക്ര വാഹനങ്ങൾ തെന്നി വീഴാനും തുടങ്ങി. വാഹനങ്ങൾ പോകുന്തോറും റോഡ് അമർന്ന് ഗർത്തം രൂപപ്പെടുകയാണ്. എത്രയും പെട്ടെന്ന് വേണ്ട പരിഹാരം കണ്ടെത്തിയില്ലെങ്കിൽ അപകടവും നാഷനഷ്ടവും കൂടുതലാകും

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/336722/c-poil-road)