---
title: "ഒ​ന്നേ​കാ​ൽ കി​ലോ​യോ​ളം ക​ഞ്ചാ​വു​മാ​യി കണ്ണൂർ സ്വദേശികൾ ഉ​ൾപ്പെ​ടെ മൂ​ന്ന് ​പേർ പിടിയിൽ"
english_title: "arrested with one kilogram of cannabis"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/336670/arrested-with-one-kilogram-of-cannabis"
published_at: "2026-01-16T13:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6969f74839685_Untitled-2-web.jpg"
keywords: []
---

# ഒ​ന്നേ​കാ​ൽ കി​ലോ​യോ​ളം ക​ഞ്ചാ​വു​മാ​യി കണ്ണൂർ സ്വദേശികൾ ഉ​ൾപ്പെ​ടെ മൂ​ന്ന് ​പേർ പിടിയിൽ

> **Lead Summary:** **കണ്ണൂർ: **ഒ​ന്നേ​കാ​ൽ കി​ലോ​യോ​ളം ക​ഞ്ചാ​വു​മാ​യി കണ്ണൂർ സ്വദേശികൾ ഉ​ൾപ്പെ​ടെ മൂ​ന്ന് ​പേർ പിടിയിൽ. ത​ല​ശേ​രി ന്യൂ​മാ​ഹി കു​റി​ച്ചി​യി​ൽ വ​ര​ശ്രീ വീ​ട്ടി​ൽ നി​വേ​ദ് ഷൈ​നി​ത്ത് , ന്യൂ​മാ​ഹി ടെ​മ്പി​ൾ ഗേ​റ്റ് പൂ​വ​ള​പ്പ് സ്ട്രീ​റ്റ് പു​തു​ശേ​രി വീട്ടി​ൽ ദേ​വാ സ​തീ​ഷ് , അ​മ്പ​ല​പ്പു​ഴ കോ​മ​ന മു​ല്ല​ക്കേ​രി​ൽ വീ​ട്ടി​ൽ എം ​ദേ​വി​ക എന്നി​വ​രാ​ണ് പിടിയിലായത്.

## Article Content

**കണ്ണൂർ: **ഒ​ന്നേ​കാ​ൽ കി​ലോ​യോ​ളം ക​ഞ്ചാ​വു​മാ​യി കണ്ണൂർ സ്വദേശികൾ ഉ​ൾപ്പെ​ടെ മൂ​ന്ന് ​പേർ പിടിയിൽ. ത​ല​ശേ​രി ന്യൂ​മാ​ഹി കു​റി​ച്ചി​യി​ൽ വ​ര​ശ്രീ വീ​ട്ടി​ൽ നി​വേ​ദ് ഷൈ​നി​ത്ത് , ന്യൂ​മാ​ഹി ടെ​മ്പി​ൾ ഗേ​റ്റ് പൂ​വ​ള​പ്പ് സ്ട്രീ​റ്റ് പു​തു​ശേ​രി വീട്ടി​ൽ ദേ​വാ സ​തീ​ഷ് , അ​മ്പ​ല​പ്പു​ഴ കോ​മ​ന മു​ല്ല​ക്കേ​രി​ൽ വീ​ട്ടി​ൽ എം ​ദേ​വി​ക എന്നി​വ​രാ​ണ് പിടിയിലായത്.

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഹി​ൽ​ പാ​ല​സ് പോ​ലീസാണ് പ്രതികളെ അ​റ​സ്റ്റ് ചെ​യ്ത​ത്. രാ​ത്രി 7.30 ഓ​ടെ പ്രതികൾ താ​മ​സി​ച്ചി​രു​ന്ന ചാ​ത്താ​രി സ്റ്റാ​ർ ഹോം​സ് അ​ന​ക്സി​ലെ ഫ്ലാ​റ്റി​ന് ഉ​ള്ളി​ൽ പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കഞ്ചാവ്​ ക​ണ്ടെ​ത്തിയത്.

ഫ്ലാറ്റിലെ ദി​വാ​ൻ​ കോ​ട്ടി​ന​ടി​യി​ൽ സൂ​ക്ഷി​ച്ച നിലയിലാണ് 1.270 കി​ലോ ക​ഞ്ചാ​വ് പോലീസ് കണ്ടെടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/336670/arrested-with-one-kilogram-of-cannabis)