---
title: "കടവരാന്തയിൽ ഇരിക്കുകയായിരുന്ന നാലംഗ സംഘത്തിന് നേരെ കാർ പാഞ്ഞു കയറി ഒരാൾ മരിച്ചു; രണ്ടു പേർക്ക് ഗുരുതരം"
english_title: "car accident kasargod"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/33665/car-accident-kasargod"
published_at: "2022-03-24T14:44:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623c36776f5ac_Untitled-2 webqwe.jpg"
keywords: []
---

# കടവരാന്തയിൽ ഇരിക്കുകയായിരുന്ന നാലംഗ സംഘത്തിന് നേരെ കാർ പാഞ്ഞു കയറി ഒരാൾ മരിച്ചു; രണ്ടു പേർക്ക് ഗുരുതരം

> **Lead Summary:** **ബേക്കൽ: **കോട്ടിക്കുളത്ത് ബീച്ച് റോഡിലെ തറവാട്ടിൽ തെയ്യം കാണാനെത്തിയ കൗമാരക്കാർ ഉൾപ്പെട്ട സംഘം കടവരാന്തയിൽ വിശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞു കയറിയ കാർ ഇടിച്ച് യുവാവ് മരിച്ചു.രണ്ടു പേർക്ക് ഗുരുതരം. ഒരാൾ അൽഭുതകരമായി രക്ഷപ്പെട്ടു.

## Article Content

**ബേക്കൽ: **കോട്ടിക്കുളത്ത് ബീച്ച് റോഡിലെ തറവാട്ടിൽ തെയ്യം കാണാനെത്തിയ കൗമാരക്കാർ ഉൾപ്പെട്ട സംഘം കടവരാന്തയിൽ വിശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞു കയറിയ കാർ ഇടിച്ച് യുവാവ് മരിച്ചു.രണ്ടു പേർക്ക് ഗുരുതരം. ഒരാൾ അൽഭുതകരമായി രക്ഷപ്പെട്ടു.

ഇന്ന് പുലർച്ചെ 1.15 ഓടെ കോട്ടിക്കുളത്തായിരുന്നു അപകടം. കോട്ടിക്കുളത്തെ മത്സ്യതൊഴിലാളി ശശി – ചിത്രദമ്പതികളുടെ മകൻ തെക്കോത്ത് വളപ്പിൽ വിഷ്ണു (19) ആണ് തൽക്ഷണം മരണപ്പെട്ടത്.പ്ലസ് ടു പഠനം കഴിഞ്ഞ് ബേക്കൽ പോലീസ് സ്റ്റേഷന് സമീപത്തെ ഹോട്ടലിൽ ജോലി ചെയ്തുവരികയായിരുന്നു. സഹോദരി വിഷ്ണുപ്രിയ (പ്ലസ് വൺ വിദ്യാർത്ഥിനിചട്ടഞ്ചാൽ സ്കൂൾ). അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കോട്ടിക്കുളത്തെ രവിയുടെ മകൻ ശ്രീലാൽ (16), ബാബുവിൻ്റെ മകൻ നിധിൻ (19) എന്നിവരെ ഗുരുതര പരിക്കുകളോടെ മംഗലാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൂട്ടത്തിൽ ഉണ്ടായിരുന്നകൂട്ടുകാരനായ അഭിനന്ദ് അപകടത്തിൽ നിന്നും അൽഭുതകരമായി രക്ഷപ്പെട്ടു. തച്ചങ്ങാട് സ്വദേശി ടി.ചന്ദ്രൻ്റെ ഉടമസ്ഥതയിലുള്ളകോട്ടികുളത്തെ അഞ്ജന മർച്ചൻ്റ് സ്ഥാപനത്തിൻ്റെ വരാന്തയിൽ ഇരിക്കുകയായിരുന്ന നാലു പേരുടെയും നേരെ നിയന്ത്രണം വിട്ട കെ.എൽ.60. പി. 1927 നമ്പർ കാറാണ് ഇടിച്ചു കയറിയത്.

സമീപത്തെ കടയുടെ ഷട്ടർ പൂർണ്ണമായും തകർന്നു.കാർ യാത്രക്കാരൻ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. ഇടിച്ചകാർ പോലീസ് കസ്റ്റഡിയിലെടുത്തു.മൃതദേഹം ബേക്കൽ പോലീസ് ഇൻക്വസ്റ്റ് നടത്തും

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/33665/car-accident-kasargod)