---
title: "തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് : ഷീ ലോഡ്ജിന് ഒരു കോടി രൂപ വകയിരുത്തി"
english_title: "Taliparamba Block Panchayat Budget"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/33663/taliparamba-block-panchayat-budget"
published_at: "2022-03-24T14:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623c35c5b2584_vac.jpg"
keywords: []
---

# തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് : ഷീ ലോഡ്ജിന് ഒരു കോടി രൂപ വകയിരുത്തി

> **Lead Summary:** **തളിപ്പറമ്പ് : **ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിൽ ഷീ ലോഡ്ജ് ആരംഭിക്കാൻ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഒരു കോടി രൂപ വകയിരുത്തി. ഉൽപ്പാദന മേഖലയിൽ 1,51,12, 260 രൂപയും വകയിരുത്തി തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്. വൈസ്.പ്രസിഡൻ്റ് പി.പ്രേമലത അവതരിപ്പിച്ച ബജറ്റിൽ കാർഷിക, മൃഗ സംരക്ഷണ, ക്ഷീരോൽപ്പാദന മേഖലകളിൽ നൂതന പദ്ധതികൾ ആവിഷ്ക്കരിച്ചിട്ടുണ്ട്.

## Article Content

**തളിപ്പറമ്പ് : **ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിൽ ഷീ ലോഡ്ജ് ആരംഭിക്കാൻ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഒരു കോടി രൂപ വകയിരുത്തി. ഉൽപ്പാദന മേഖലയിൽ 1,51,12, 260 രൂപയും വകയിരുത്തി തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്. വൈസ്.പ്രസിഡൻ്റ് പി.പ്രേമലത അവതരിപ്പിച്ച ബജറ്റിൽ കാർഷിക, മൃഗ സംരക്ഷണ, ക്ഷീരോൽപ്പാദന മേഖലകളിൽ നൂതന പദ്ധതികൾ ആവിഷ്ക്കരിച്ചിട്ടുണ്ട്.

വനിതാ ഘടകപദ്ധതിക്ക് 1,50, 37,420 രൂപയും വകയിരുത്തി. ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ നെല്ലിക്കുന്നിൽ പുതിയ വ്യവസായ എസ്റ്റേറ്റ് സ്ഥാപിക്കും.ഇതോടെ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ 5 വ്യവസായ എസ്റ്റേറ്റുകളാവും. ഭിന്നശേഷിക്കാരുടെ സ്വയം പര്യാപ്തതക്കും ഉപജീവന മാർഗ്ഗത്തിനുമായി 30 ലക്ഷം രൂപ വകയിരുത്തി.

ഗ്രാമീണ റോഡുകൾ മെച്ചപ്പെടുത്താൻ 97, 84,800 രൂപ മാറ്റി വെച്ചു. കുടിവെള്ള - ജലസംരക്ഷണ പ്രവർത്തങ്ങൾക്ക് 59, 16,000 രൂപയും വകയിരുത്തി. മറ്റ് പ്രധാന നിർദ്ദേശങ്ങൾ -ആരോഗ്യ മേഖല- 3 കോടി 18 ലക്ഷം, മഹാന്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി 50 ലക്ഷം. ബജറ്റ് സമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി.എം.കൃഷ്ണൻ അധ്യക്ഷത വഹിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/33663/taliparamba-block-panchayat-budget)