---
title: "അശാസ്ത്രീയ മാലിന്യ സംസ്കരണം: ആശുപത്രിക്കും ക്ഷേത്രത്തിനും വൻ തുക പിഴ ചുമത്തി"
english_title: "Unscientific waste management"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/336542/unscientific-waste-management"
published_at: "2026-01-15T19:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6968f55d8a0fb_news-card.jpg"
keywords: []
---

# അശാസ്ത്രീയ മാലിന്യ സംസ്കരണം: ആശുപത്രിക്കും ക്ഷേത്രത്തിനും വൻ തുക പിഴ ചുമത്തി

> **Lead Summary:** **ചെറുപുഴ: **ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ചെറുപുഴ ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ ചെറുപുഴ ശ്രീ അയ്യപ്പ ക്ഷേത്രത്തിനും സെന്റ് സെബാസ്റ്റ്യൻസ് ഹോസ്പിറ്റലിനും അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് പിഴയിട്ടു. ചെറുപുഴ അയ്യപ്പ ക്ഷേത്രത്തിലെ ഉത്സവത്തിന് ശേഷമുള്ള മാലിന്യങ്ങൾ ക്ഷേത്ര പരിസരത്ത് നിന്ന് വൃത്തിയാക്കാതെ ഇട്ടതിനാണ് സ്‌ക്വാഡ് ക്ഷേത്ര കമ്മിറ്റിക്ക് 5000 രൂപ പിഴയിട്ടത്.

## Article Content

**ചെറുപുഴ: **ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ചെറുപുഴ ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ ചെറുപുഴ ശ്രീ അയ്യപ്പ ക്ഷേത്രത്തിനും സെന്റ് സെബാസ്റ്റ്യൻസ് ഹോസ്പിറ്റലിനും അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് പിഴയിട്ടു. ചെറുപുഴ അയ്യപ്പ ക്ഷേത്രത്തിലെ ഉത്സവത്തിന് ശേഷമുള്ള മാലിന്യങ്ങൾ ക്ഷേത്ര പരിസരത്ത് നിന്ന് വൃത്തിയാക്കാതെ ഇട്ടതിനാണ് സ്‌ക്വാഡ് ക്ഷേത്ര കമ്മിറ്റിക്ക് 5000 രൂപ പിഴയിട്ടത്.

സ്‌ക്വാഡിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സംഭസ്ഥലം പരിശോധിച്ച് നടപടി സ്വീകരിച്ചത്. ക്ഷേത്രത്തിന് പുറകിലെ ഗ്രൗണ്ടിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. ഉത്സവം കഴിഞ്ഞ് മൂന്ന് ആഴ്ചയോളം ആയിട്ട് മാലിന്യങ്ങൾ നീക്കം ചെയ്യാത്ത സ്ഥിതിയിലായിരുന്നു. സ്‌ക്വാഡ് സെന്റ് സെബാസ്റ്റ്യൻസ് ഹോസ്പിറ്റലിൽ നടത്തിയ പരിശോധനയിൽ ഹോസ്പിറ്റലിലെ വസ്ത്രങ്ങൾ കഴുകിയതും ക്ലീനിങ് സ്റ്റാഫ്‌ ഭക്ഷണം പാചകം ചെയ്തതും പാത്രങ്ങൾ കഴിയ ശേഷവുമുള്ള മലിനജലം തുറസായി ഒഴുക്കി വിടുന്നതായി കണ്ടെത്തി.

ഭക്ഷണാവാശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും അതിരിനോട് ചേർന്ന കുഴിയിൽ തള്ളി വരുന്നതായും കണ്ടെത്തി. ഹോസ്പിറ്റലിന് 10000 രൂപയും പിഴ ചുമത്തി.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി, സ്‌ക്വാഡ് അംഗങ്ങളായ അലൻ ബേബി, ദിബിൽ സി കെ ചെറുപുഴ ഗ്രാമപഞ്ചായത്ത് ഹെൽത്ത്‌ ഇൻസ്‌പെക്ടർ ജോബിൻ ജോർജ് തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/336542/unscientific-waste-management)