---
title: "മൂസാൻ കുട്ടി നടുവിൽ സി പി എം വിട്ടു"
english_title: "Moosan Kutti left CPM"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/336515/moosan-kutti-left-cpm"
published_at: "2026-01-15T16:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6968c7c603e27_Untitled-2-web.jpg"
keywords: []
---

# മൂസാൻ കുട്ടി നടുവിൽ സി പി എം വിട്ടു

> **Lead Summary:** നടുവിൽ: എട്ടു വർഷക്കാലത്തെ പാർട്ടി പ്രവർത്തനത്തിന് ശേഷം മൂസാൻ കുട്ടി നടുവിൽ സി പി എം വിട്ടു.

## Article Content

നടുവിൽ: എട്ടു വർഷക്കാലത്തെ പാർട്ടി പ്രവർത്തനത്തിന് ശേഷം മൂസാൻ കുട്ടി നടുവിൽ സി പി എം വിട്ടു.

2017 ൽ മൂസാൻ കുട്ടി ഉൾപ്പെടെ നടുവിൽ നിന്ന് 48 പേര് മുസ്‌ലിം ലീഗ് വിട്ട് സി പി എം ൽ ചേർന്നിരുന്നു.അന്നത് വളരെയേറെ വാർത്തകൾ സൃഷ്ടിച്ചിരുന്നു.പിന്നീട് 6 പേർ മുസ്‌ലിം ലീഗിലേക്ക് തന്നെ തിരിച്ചു പോയിരുന്നു.നടുവിൽ കേന്ദ്രികരിച്ച് മൂസാൻ കുട്ടി സ്നേഹധാര എന്ന കൂട്ടായ്മയ്ക്ക് നേതൃത്വം നൽകി ഒട്ടേറെ ചാരിറ്റി,സേവന പ്രവർത്തനങ്ങൾ നടത്തിയിരുന്നു.സി പി എം ലെ കടുത്ത വിഭാഗീയതയാണ് പാർട്ടി വിടാൻ കാരണം എന്നാണറിവായത്.

മൂസാൻ കുട്ടി പാർട്ടി വിടുന്നതിനോടൊപ്പം, ഇപ്പോൾ കൂടെയുള്ള നൂറിലേറെ പേരും പാർട്ടി വിടുമെന്നാണ് സൂചന.നിലവിൽ സിപിഎം നടുവിൽ ലോക്കൽ കമ്മിറ്റി അംഗമാണ്. നടുവിൽ സഹകരണ ബാങ്ക് ഉദ്യോഗസ്ഥനായ മൂസാൻകുട്ടിക്ക് മുഴുവൻ സമയവും രാഷ്ട്രീയ പ്രവർത്തനം നടത്താൻ കഴിയാത്തതിനാൽ ഏരിയ കമ്മിറ്റിയിൽ നിന്നും സ്വയമേവ ഒഴിയുകയും നടുവിൽ ലോക്കൽ കമ്മിറ്റി അംഗമായി പ്രവർത്തിച്ചു വരികയാണ്. സിപിഎം നേതൃത്വവുമായി ഉള്ള കടുത്ത അഭിപ്രായ ഭിന്നതയെ തുടർന്നാണ് പാർട്ടി പദവി ഉപേക്ഷിക്കുന്നത്. അതേസമയം സിപിഎം പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ചെങ്കിലും മറ്റു പാർട്ടിയിലേക്ക് തൽക്കാലം പോകാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്. മൂസാൻ കുട്ടി മികച്ച സംഘാടകനും പ്രാസംഗികനും ആണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/336515/moosan-kutti-left-cpm)