---
title: "സ്വകാര്യ ബസ് പണിമുടക്ക്: കെഎസ്ആർടിസി കൂടുതൽ സർവീസുകൾ നടത്തിയില്ല, വിദ്യാർഥികളടക്കമുള്ള പൊതുജനങ്ങൾ വലയുന്നു"
english_title: "Private bus strike: KSRTC fails to provide more services"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/33647/private-bus-strike-ksrtc-fails-to-provide-more-services"
published_at: "2022-03-24T13:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623c2a243607f_Untitled-2 web.jpg"
keywords: []
---

# സ്വകാര്യ ബസ് പണിമുടക്ക്: കെഎസ്ആർടിസി കൂടുതൽ സർവീസുകൾ നടത്തിയില്ല, വിദ്യാർഥികളടക്കമുള്ള പൊതുജനങ്ങൾ വലയുന്നു

> **Lead Summary:** **തളിപ്പറമ്പ്: **നിരക്ക് വർദ്ധനവ് ആവശ്യപ്പെട്ട് കൊണ്ട് സ്വകാര്യ ബസ് ഉടമകൾ ആരംഭിച്ച അനിശ്ചിതകാല സമരം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് ഒന്നു മുതൽ 9 വരെ ക്ലാസുകളിലെ വാർഷിക പരീക്ഷ നടന്നുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികളെയാണ്. കൂടാതെ ഗ്രാമീണ മേഖലകളിലെ ജനജീവിതത്തെയും ബസ് സമരം സാരമായി ബാധിച്ചു.

## Article Content

**തളിപ്പറമ്പ്: **നിരക്ക് വർദ്ധനവ് ആവശ്യപ്പെട്ട് കൊണ്ട് സ്വകാര്യ ബസ് ഉടമകൾ ആരംഭിച്ച അനിശ്ചിതകാല സമരം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് ഒന്നു മുതൽ 9 വരെ ക്ലാസുകളിലെ വാർഷിക പരീക്ഷ നടന്നുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികളെയാണ്. കൂടാതെ ഗ്രാമീണ മേഖലകളിലെ ജനജീവിതത്തെയും ബസ് സമരം സാരമായി ബാധിച്ചു.

അധിക സർവീസ് നടത്തുമെന്ന് കെ എസ് ആർ ടി സി അറിയിച്ചെങ്കിലും നടപ്പിലായില്ല. ഇതോടെ പരീക്ഷകൾ നടന്നുകൊണ്ടിരിക്കുന്ന ഈ സമയത്ത് വിദ്യാർഥികൾ കഷ്ടത്തിലായി. നിരക്ക് വർധനവ് ആവശ്യപ്പെട്ട് നേരത്തെതന്നെ ബസ്സുടമകൾ പണിമുടക്കാൻ തീരുമാനിച്ചതായിരുന്നു എന്നാൽ നിരക്ക് വർദ്ധിപ്പിക്കാമെന്ന് സർക്കാർ ഉറപ്പിൽ പണിമുടക്ക് പിൻവലിക്കുകയായിരുന്നു എന്നിട്ടും നാലുമാസമായി തീരുമാനമെടുക്കാൻ സർക്കാർ തയ്യാറായില്ല.

ബസ് മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ചുള്ള രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് നിരക്ക് വർധന ശുപാർശ ചെയ്തിരുന്നു അതിലും തീരുമാനമെടുക്കാൻ വൈകി. ബസുടമകൾ പണിമുടക്ക് പ്രഖ്യാപിച്ചിട്ടും ഇന്നലത്തെ മന്ത്രിസഭായോഗത്തിൽ അത് സംബന്ധിച്ച് യാതൊരു തീരുമാനവും എടുത്തില്ല.

അനിശ്ചിതകാല പണിമുടക്ക് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് മലയോരമേഖലയിലെ വിദ്യാർത്ഥികളെയണ്. ബസ് പണിമുടക്ക് പൂർണ്ണമായതും കെഎസ്ആർടിസി കൂടുതൽ സർവീസുകൾ നടത്താത്തതും ആണ് മലയോരത്തെ യാത്രാദുരിതം രൂക്ഷമാക്കിയത്. നാമമാത്ര സർവീസുകൾ മാത്രം നടത്തുന്ന കെഎസ്ആർടിസി ബസുകളിൽ യാത്രക്കാരുടെ തിരക്കും അത്യധികമാണ്. ഇതോടെ തളിപ്പറമ്പ് ബസ്റ്റാൻഡിൽ വിദ്യാർഥികളും യാത്രക്കാരും വലയുകയാണ്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/33647/private-bus-strike-ksrtc-fails-to-provide-more-services)