---
title: "തദ്ദേശ ദിനാഘോഷം ആന്തൂരിൽ, പൊതുജനങ്ങള്‍ക്ക് ലോഗോ തയ്യാറാക്കാം"
english_title: "Anthoor"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/336381/anthoor"
published_at: "2026-01-14T19:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# തദ്ദേശ ദിനാഘോഷം ആന്തൂരിൽ, പൊതുജനങ്ങള്‍ക്ക് ലോഗോ തയ്യാറാക്കാം

> **Lead Summary:** **ധർമ്മശാല: **ഫെബ്രുവരി 18, 19 തീയതികളില്‍ ആന്തൂര്‍ നഗരസഭയില്‍ നടക്കുന്ന 'തദ്ദേശ ദിനാഘോഷത്തിന് ലോഗോ ക്ഷണിച്ചു. തയ്യാറാക്കിയ ലോഗോ A4 വലിപ്പത്തിലുള്ള പേപ്പറില്‍ കളര്‍ പ്രിന്റ് ചെയ്ത ശേഷം സീല്‍ ചെയ്ത കവറില്‍ സമര്‍പ്പിക്കണം.

## Article Content

**ധർമ്മശാല: **ഫെബ്രുവരി 18, 19 തീയതികളില്‍ ആന്തൂര്‍ നഗരസഭയില്‍ നടക്കുന്ന 'തദ്ദേശ ദിനാഘോഷത്തിന് ലോഗോ ക്ഷണിച്ചു. തയ്യാറാക്കിയ ലോഗോ A4 വലിപ്പത്തിലുള്ള പേപ്പറില്‍ കളര്‍ പ്രിന്റ് ചെയ്ത ശേഷം സീല്‍ ചെയ്ത കവറില്‍ സമര്‍പ്പിക്കണം.

എന്‍ട്രികള്‍ ജനുവരി 20 ന് വൈകുന്നേരം നാലിനകം തിരുവനന്തപുരത്തുള്ള തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റില്‍ നേരിട്ടോ തപാല്‍ മുഖേനയോ ലഭിക്കണം. കവറിന് പുറത്ത് 'തദ്ദേശ ദിനാഘോഷം 2026 - ലോഗോ' എന്ന് രേഖപ്പെടുത്തണം. പ്രിന്‍സിപ്പല്‍ ഡയറക്ടര്‍, സ്വരാജ് ഭവന്‍, പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റ്, നന്ദന്‍കോട്, തിരുവനന്തപുരം- 695003 എന്ന വിലാസത്തിലാണ് എന്‍ട്രികള്‍ അയക്കേണ്ടത്. മികച്ച എന്‍ട്രിയ്ക്ക് ആകര്‍ഷകമായ ' സമ്മാനവും ക്യാഷ് അവാര്‍ഡും നൽകും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/336381/anthoor)