---
title: "ശശിധരൻ കോക്കാട് സ്‌മരണ നാടക പ്രതിഭ പുരസ്‌കാരം പി സി കെ കടന്നപ്പള്ളിക്ക്"
english_title: "P.C.K. Kadannappally"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/336372/pck-kadannappally"
published_at: "2026-01-14T19:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69679bd5bc537_news-card.jpg"
keywords: []
---

# ശശിധരൻ കോക്കാട് സ്‌മരണ നാടക പ്രതിഭ പുരസ്‌കാരം പി സി കെ കടന്നപ്പള്ളിക്ക്

> **Lead Summary:** **കണ്ണൂർ: **പ്രശസ്ത നാടക പ്രവർത്തകനായ ശശിധരൻ കോക്കാടിന്റെ സ്മരണാർത്ഥം തീയറ്റർ മൂവ്മെന്റ് പിലാത്തറ കണ്ണൂർ ഏർപ്പെടുത്തിയ ശശിധരൻ കോക്കാട് സ്‌മരണ നാടക പ്രതിഭ പുരസ്‌കാരം അര നൂറ്റാണ്ടിലധികമായി ഗ്രാമീണ നാടകവേദിയിൽ, രചയിതാവ്, സംവിധായകൻ, നടൻ, ചെറുകഥാകൃത്ത്,സംഘാടകൻ എന്നീ നിലകളിൽ നാടക രംഗത്തെ നിറസാന്നിദ്ധ്യമായ പി സി കെ കടന്നപ്പള്ളിക്ക്.

## Article Content

**കണ്ണൂർ: **പ്രശസ്ത നാടക പ്രവർത്തകനായ ശശിധരൻ കോക്കാടിന്റെ സ്മരണാർത്ഥം തീയറ്റർ മൂവ്മെന്റ് പിലാത്തറ കണ്ണൂർ ഏർപ്പെടുത്തിയ ശശിധരൻ കോക്കാട് സ്‌മരണ നാടക പ്രതിഭ പുരസ്‌കാരം അര നൂറ്റാണ്ടിലധികമായി ഗ്രാമീണ നാടകവേദിയിൽ, രചയിതാവ്, സംവിധായകൻ, നടൻ, ചെറുകഥാകൃത്ത്,സംഘാടകൻ എന്നീ നിലകളിൽ നാടക രംഗത്തെ നിറസാന്നിദ്ധ്യമായ പി സി കെ കടന്നപ്പള്ളിക്ക്.

1975 ൽ ചന്തപ്പുര നവധാരക്കു വേണ്ടി രചനയും സംവിധാനവും നിർവ്വഹിച്ച മുൾക്കിരീടമാണ് ആദ്യനാടകം . നിയോഗം എന്ന നാടകത്തിന് കോഴിക്കോട് നടന്ന അഖില കേരള നാടക മത്സരത്തിൽ 5 പ്രധാന അവാർഡുകൾ ലഭിച്ചു.ഗ്രാമീണ നാടക സദസ്സുകൾക്കായി മുപ്പതോളം നാടകങ്ങൾ എഴുതിയിട്ടുണ്ട്. നിയോഗം, കനൽ മഴ, കാട്ടു കഴുകൻ, അഗ്നിച്ചിറകുള്ള കാറ്റ് എന്നിങ്ങനെ മൂന്ന് പുസ്‌തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിരവധി ചെറുകഥകൾ എഴുതിയിട്ടുണ്ട്.എ വി പവിത്രൻ,ബാബു കാമ്പ്രത്ത്, കെ കെ സുരേഷ്,എം വി. ചന്ദ്രൻ എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.

ജനുവരി 18 ഞായറാഴ്‌ച വൈകീട്ട് 5 മണിക്ക് പി സി കെ കടന്നപ്പള്ളിയുടെ ചന്തപ്പുരയിലെ വീട്ടിൽ വെച്ച് എം വിജിൻ എംഎൽഎ പുരസ്‌കാര സമർപ്പണം നടത്തും. കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്ത് പ്രസിഡണ്ട് ടി വി ചന്ദ്രൻ അധ്യക്ഷനാകും. പി പി ദാമോദരൻ, എ വി പവിത്രൻ, കെ കെ സുരേഷ് തുടങ്ങി കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/336372/pck-kadannappally)