---
title: "വീട്ടുവരാന്തയിൽ നിർത്തിയിട്ട ബൈക്ക് കത്തിച്ച കേസിലെ പ്രതിയെ പിടികൂടി"
english_title: "arrest "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/336284/arrest"
published_at: "2026-01-14T12:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69673fe86a063_ed47d720-f3a0-47e0-921d-34b8aeb7e071.jfif"
keywords: []
---

# വീട്ടുവരാന്തയിൽ നിർത്തിയിട്ട ബൈക്ക് കത്തിച്ച കേസിലെ പ്രതിയെ പിടികൂടി

> **Lead Summary:** **കണ്ണൂർ:** കണ്ണൂർ ബർണശ്ശേരിയിലെ ഷാരൺ എന്നയാളുടെ വീടിൻ്റെ വരാന്തയിൽ നിർത്തിയിട്ട ബൈക്ക് കത്തിച്ച കേസിലെ പ്രതിയെ സിറ്റി പോലീസ് ഇൻസ്പക്ടർ സി.സി ലതീഷിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.

## Article Content

**കണ്ണൂർ:** കണ്ണൂർ ബർണശ്ശേരിയിലെ ഷാരൺ എന്നയാളുടെ വീടിൻ്റെ വരാന്തയിൽ നിർത്തിയിട്ട ബൈക്ക് കത്തിച്ച കേസിലെ പ്രതിയെ സിറ്റി പോലീസ് ഇൻസ്പക്ടർ സി.സി ലതീഷിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.

ഈ കഴിഞ്ഞ 10/01/2026 ന് പുലർച്ചെയാണ് സംഭവം നടന്നത്. സിറ്റി കമ്മീഷണർ നിതിൻ രാജ് ഐ.പി.എസ്സി ൻ്റെ നിർദ്ദേശപ്രകാരം എ.സി.പി പ്രദീപൻ കണ്ണിപൊയിലിൻ്റെ മേൽനോട്ടത്തിൽ സിറ്റി ഇൻസ്പെക്ടർ സി.സി ലതീഷിൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച സ്ക്വാഡ് സംഭവസ്ഥലത്തും പരിസരങ്ങളിലുമുള്ള നിരവധി പേരെ ചോദ്യം ചെയ്യുകയും പരിസരത്തെ നിരവധി സി.സി.ടി.വി പരിശോധിക്കുകയും ചെയ്തു.

പുലർച്ചെയായതിനാൽ പ്രതിയെ കണ്ടെത്താൻ വളരെയധികം ബുദ്ധിമുട്ടിയെങ്കിലും. പഴുതടച്ചുള്ള അന്വോഷണത്തിനൊടുവിൽ പ്രതിയായ ബർണശേരിയിലെ ജിഷാന്ത് ജോൺ ഫെർണാണ്ടസിനെ സാഹസികമായ് കീഴ്പ്പെടുത്തുകയായിരുന്നു. മുൻവൈരാഗ്യമാണ് പ്രതി ഇത്തരത്തിൽ ചെയ്യാനുള്ള കാരണമെന്ന് ചോദ്യചെയ്യലിൽ സമ്മതിച്ചു. കണ്ണൂർ സിറ്റി ഇൻസ്പെക്ടർ സി.സി ലതീഷിന് പുറമെ അഡീഷണൽ എസ്.ഐ കരുണാകരൻ, എസ്.ഐ മാരായ ആർ.പി വിനോദ്, സി. രഞ്ചിത്ത്, എ.എസ്ഐ ശ്രീജിത്ത്, സി.പി.ഒ മാരായ മിഥുൻ, പ്രമീഷ് എന്നിവരും അന്വോഷണ സംഘത്തിൽ ഉണ്ടായിരുന്നു.

ബർണ്ണശ്ശേരിയിലും പരിസരത്തും സിറ്റി കമ്മീഷണറുടെയും നിർദ്ദേശപ്രകാരം എ.സി.പി പ്രദീപൻ കണ്ണിപ്പൊയിലിൻ്റെ മേൽനോട്ടത്തിൽ ഇൻസ്പക്ടർ ലതീഷിൻ്റെ നേതൃത്വത്തിൽ കഴിഞ്ഞ മൂന്നു ദിവസമായി നടത്തിയ പോലീസ് പരിശോധനയിൽ ലഹരി ഉപയോഗത്തിന് 2 പേർക്കെതിരെ പോലിസ് കേസെടുത്തിരുന്നു. ലഹരിക്കെതിരെയുള്ള പോലീസിൻ്റെ നട പടികൾ തുടരുമെന്നും പോലിസ് പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/336284/arrest)