---
title: " ലോക കേരള സഭയുടെ അഞ്ചാം സമ്മേളനത്തിലേക്ക് അബുദാബിയിലെ മാധ്യമപ്രവർത്തകനും നീലേശ്വരം സ്വദേശിയുമായ റാഷിദ് പൂമാടത്തെ തിരഞ്ഞെടുത്തു"
english_title: "rashid poomadam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/336231/rashid-poomadam"
published_at: "2026-01-14T09:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6967151d34857_Untitled-2-web.jpg"
keywords: []
---

#  ലോക കേരള സഭയുടെ അഞ്ചാം സമ്മേളനത്തിലേക്ക് അബുദാബിയിലെ മാധ്യമപ്രവർത്തകനും നീലേശ്വരം സ്വദേശിയുമായ റാഷിദ് പൂമാടത്തെ തിരഞ്ഞെടുത്തു

> **Lead Summary:** **നീലേശ്വരം : **ലോക കേരള സഭയുടെ അഞ്ചാം സമ്മേളനത്തിലേക്ക് അബുദാബിയിലെ മാധ്യമപ്രവർത്തകനും നീലേശ്വരം ആനച്ചാൽ സ്വദേശിയുമായ റാഷിദ് പൂമാടത്തെ തിരഞ്ഞെടുത്തു. അബുദാബിയിൽ നിന്ന് ഒരു മാധ്യമപ്രവർത്തകൻ ലോക കേരള സഭാംഗമായി തിരഞ്ഞെടുക്കപ്പെടുന്നത് ഇതാദ്യമായാണ്. ഇത് സംബന്ധിച്ച ഔദ്യോഗിക ക്ഷണക്കത്ത് സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിൽ നിന്നും അദ്ദേഹത്തിന് ലഭിച്ചു.

## Article Content

**നീലേശ്വരം : **ലോക കേരള സഭയുടെ അഞ്ചാം സമ്മേളനത്തിലേക്ക് അബുദാബിയിലെ മാധ്യമപ്രവർത്തകനും നീലേശ്വരം ആനച്ചാൽ സ്വദേശിയുമായ റാഷിദ് പൂമാടത്തെ തിരഞ്ഞെടുത്തു. അബുദാബിയിൽ നിന്ന് ഒരു മാധ്യമപ്രവർത്തകൻ ലോക കേരള സഭാംഗമായി തിരഞ്ഞെടുക്കപ്പെടുന്നത് ഇതാദ്യമായാണ്. ഇത് സംബന്ധിച്ച ഔദ്യോഗിക ക്ഷണക്കത്ത് സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിൽ നിന്നും അദ്ദേഹത്തിന് ലഭിച്ചു.

അബുദാബിയിലെ മാധ്യമപ്രവർത്തകരുടെ ഔദ്യോഗിക കൂട്ടായ്മയായ ഇന്ത്യൻ മീഡിയ അബുദാബിയുടെ (IMA) മുൻ പ്രസിഡന്റായ റാഷിദ് പൂമാടം നിലവിൽ സംഘടനയുടെ ജനറൽ സെക്രട്ടറിയാണ്. യു.എ.ഇ സർക്കാരിന്റെ നിരവധി പുരസ്കാരങ്ങൾ ഉൾപ്പെടെ ഒട്ടേറെ അന്താരാഷ്ട്ര അംഗീകാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ദീർഘകാലമായി പ്രവാസി മലയാളികളുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്ന അദ്ദേഹത്തിനുള്ള അംഗീകാരം കൂടിയാണ് ഈ സഭാംഗത്വം.

ജനുവരി 29, 30, 31 തീയതികളിൽ തിരുവനന്തപുരത്താണ് ലോക കേരള സഭയുടെ അഞ്ചാം സമ്മേളനം നടക്കുന്നത്. ജനുവരി 29-ന് വൈകുന്നേരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിലും, തുടർന്ന് 30, 31 തീയതികളിൽ കേരള നിയമസഭാ മന്ദിരത്തിലെ ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ നടക്കുന്ന സഭാ നടപടികളിലും റാഷിദ് പൂമാടം പങ്കെടുക്കും.

125 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന ഈ ആഗോള സംഗമത്തിൽ, അബുദാബിയിലെ പ്രവാസി സമൂഹത്തിന്റെ പ്രശ്നങ്ങളും നവകേരള നിർമ്മിതിക്കായുള്ള നിർദ്ദേശങ്ങളും അദ്ദേഹം സമർപ്പിക്കും. യു.എ.ഇയിലെ മാധ്യമരംഗത്തെ തന്റെ ദീർഘകാല അനുഭവസമ്പത്ത് സഭയുടെ ചർച്ചകളിൽ വലിയ മുതൽക്കൂട്ടാകും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/336231/rashid-poomadam)