---
title: "എസ്എഫ്ഐ നേതാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടാം പ്രതിയും പിടിയിൽ"
english_title: "Second suspect arrested in attempted stabbing of SFI leader"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/336202/second-suspect-arrested-in-attempted-stabbing-of-sfi-leader"
published_at: "2026-01-13T21:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696667c51f7c9_ed47d720-f3a0-47e0-921d-34b8aeb7e071.jfif"
keywords: []
---

# എസ്എഫ്ഐ നേതാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടാം പ്രതിയും പിടിയിൽ

> **Lead Summary:** **കണ്ണൂർ:**കണ്ണൂരിൽ എസ്എഫ്ഐ നേതാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടാം പ്രതിയും പിടിയിൽ. ഒളിവിൽ കഴിയുകയായിരുന്ന തോട്ടട സ്വദേശി മുഹമ്മദ് ബാദുഷ നെയാണ് തൊടുപുഴയിൽ വച്ച് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം ഏർവാടി എന്ന സ്ഥലത്ത് ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു പ്രതി. പോലീസ് അന്വേഷണം നടക്കുന്നതിനിടെ അവിടെ നിന്ന് മുങ്ങിയ പ്രതിയെ തൊടുപുഴ പോലീസിന്റെ സഹായത്തോടുകൂടിയാണ് ടൗൺ പോലീസ് പിടികൂടിയത്.

## Article Content

**കണ്ണൂർ:**കണ്ണൂരിൽ എസ്എഫ്ഐ നേതാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടാം പ്രതിയും പിടിയിൽ. ഒളിവിൽ കഴിയുകയായിരുന്ന തോട്ടട സ്വദേശി മുഹമ്മദ് ബാദുഷ നെയാണ് തൊടുപുഴയിൽ വച്ച് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം ഏർവാടി എന്ന സ്ഥലത്ത് ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു പ്രതി. പോലീസ് അന്വേഷണം നടക്കുന്നതിനിടെ അവിടെ നിന്ന് മുങ്ങിയ പ്രതിയെ തൊടുപുഴ പോലീസിന്റെ സഹായത്തോടുകൂടിയാണ് ടൗൺ പോലീസ് പിടികൂടിയത്.

കേസിലെ ഒന്നാം പ്രതിയും കൊലപാതക കേസിൽ ഉൾപ്പെട്ട റബീഹ് പി(27) ടൗൺ പോലീസിന്റെ പിടിയിലായിരുന്നു.കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് പ്രവർത്തനവുമായി ബന്ധപ്പെട്ട് കോളേജിന് മുന്നിലെത്തിയ എസ്എഫ്ഐ എടക്കാട് ഏരിയ പ്രസിഡണ്ട് വൈഷ്ണവിനെ ആഗസ്ത് മാസം 24 ന് തോട്ടട എസ് എൻ ജി കോളേജിന് സമീപം ബൈക്കിലെത്തിയ ലഹരിമാഫിയാ സംഘത്തിൽപ്പെട്ട ഇരുവരും ചേർന്ന് കുത്തി പരിക്കേൽപ്പിച്ചത്.

വൈഷ്ണവ് മാസങ്ങളോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ടൗൺ പോലീസ് ഉദ്യോഗസ്ഥരായ ഷാജി, ഷൈജു, നാസർ എന്നിവരാണ് പ്രതിയെ പിടുകൂടിയത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/336202/second-suspect-arrested-in-attempted-stabbing-of-sfi-leader)