---
title: "പ്രണയനൈരാശ്യം; കരിമ്പം സര്‍ സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ട് കെട്ടിടത്തില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ യുവാവിനെ ഫയർഫോഴ്സ് താഴെയിറക്കി"
english_title: "threatened to commit suicide"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/336199/threatened-to-commit-suicide"
published_at: "2026-01-13T21:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696666a65474f_Untitled-2-web.jpg"
keywords: []
---

# പ്രണയനൈരാശ്യം; കരിമ്പം സര്‍ സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ട് കെട്ടിടത്തില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ യുവാവിനെ ഫയർഫോഴ്സ് താഴെയിറക്കി

> **Lead Summary:** **തളിപ്പറമ്പ്: **ആശുപത്രി ജീവനക്കാരനായ യുവാവ് കരിമ്പം സര്‍സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ട് കെട്ടിടത്തില്‍ കയറി അത്മഹത്യാഭീഷണിമുഴക്കി.ചൊവ്വാഴ്ച്ചവൈകുന്നേരം മൂന്നോടെയാണ് സംഭവം.

## Article Content

**തളിപ്പറമ്പ്: **ആശുപത്രി ജീവനക്കാരനായ യുവാവ് കരിമ്പം സര്‍സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ട് കെട്ടിടത്തില്‍ കയറി അത്മഹത്യാഭീഷണിമുഴക്കി.ചൊവ്വാഴ്ച്ചവൈകുന്നേരം മൂന്നോടെയാണ് സംഭവം.

പാപ്പിനിശേരി എം.എം.ആശുപത്രി ജീവനക്കാരനായ മുനവിറാണ്(25) ഇന്‍സ്റ്റിറ്റ്യൂട്ടിന് സമീപത്തെ നിര്‍മ്മാണം നടന്നുവരുന്ന കെട്ടിടത്തില്‍ കയറി ഭീഷണിമുഴക്കിയത്. താൻ സ്നേഹിക്കുന്ന യുവതി വന്നാല്‍ മാത്രമേ താന്‍ താഴെ ഇറങ്ങുവെന്നും അല്ലാത്തപക്ഷം താഴേക്ക് ചാടുമെന്നുമായിരുന്നു ഭീഷണി.

വിവരമറിഞ്ഞ് തളിപ്പറമ്പ് അഗ്നിശമനനിലയത്തില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ എന്‍.കുര്യാക്കോസിന്റെ നേതൃത്വത്തില്‍ അഗ്നിശമനസേനാംഗങ്ങള്‍ സ്ഥലത്തെത്തി.ഏറെ നേരത്തെ ഇടപെടലിന് ശേഷം മുനവിറിനെ അനുനയിപ്പിച്ച്  സ്‌ട്രക്ചറിൽ സ്റ്റൈർകേസ് വഴി താഴെ ഇറക്കുകയായിരുന്നു. തളർന്ന് വീണതിനാൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചൂ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/336199/threatened-to-commit-suicide)