---
title: "ദേശീയ പാതയിൽ കുറ്റിക്കോലിൽ നിർത്തിയിട്ട ബസ്സിന് പിറകിൽ കാറിടിച്ച് ഡോക്ടർക്ക് പരിക്ക്"
english_title: "Doctor injured"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/336026/doctor-injured"
published_at: "2026-01-12T19:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696502f6544ec_news-card.jpg"
keywords: []
---

# ദേശീയ പാതയിൽ കുറ്റിക്കോലിൽ നിർത്തിയിട്ട ബസ്സിന് പിറകിൽ കാറിടിച്ച് ഡോക്ടർക്ക് പരിക്ക്

> **Lead Summary:** **തളിപ്പറമ്പ്: **ദേശീയ പാതയിൽ കുറ്റിക്കോലിൽ നിർത്തിയിട്ട ബസ്സിന് പിറകിൽ കാറിടിച്ച് ഡോക്ടർക്ക് പരിക്ക്. തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ ഡോക്ടർ ബക്കളം കടമ്പേരിയിലെ മറിയത്തിനാണ് പരിക്കേറ്റത്. ഇവരെ ആദ്യം തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

## Article Content

**തളിപ്പറമ്പ്: **ദേശീയ പാതയിൽ കുറ്റിക്കോലിൽ നിർത്തിയിട്ട ബസ്സിന് പിറകിൽ കാറിടിച്ച് ഡോക്ടർക്ക് പരിക്ക്. തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ ഡോക്ടർ ബക്കളം കടമ്പേരിയിലെ മറിയത്തിനാണ് പരിക്കേറ്റത്. ഇവരെ ആദ്യം തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഇന്ന് ഉച്ചയോടെ ദേശീയപാതയിൽ കുറ്റിക്കോലിലാണ് അപകടം. ഡോക്ടർ ബക്കളം കടമ്പേരിയിലെ വീട്ടിലേക്ക് പോകുന്ന വഴി നിയന്ത്രണം വിട്ട കാർ റോഡ് സൈഡിൽ നിർത്തിയിട്ട ബസിന്റെ പിറകിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/336026/doctor-injured)