---
title: "സംസ്ഥാനത്ത് ഇന്നു മുതല്‍ അനിശ്‌ചിതകാല സ്വകാര്യ ബസ്‌ സമരം"
english_title: "private bus strike starts todayy"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/33566/private-bus-strike-starts-todayy"
published_at: "2022-03-24T08:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623bd83129899_cong.jpg"
keywords: []
---

# സംസ്ഥാനത്ത് ഇന്നു മുതല്‍ അനിശ്‌ചിതകാല സ്വകാര്യ ബസ്‌ സമരം

> **Lead Summary:** സംസ്ഥാനത്ത് ഇന്നു മുതൽ സ്വകാര്യ ബസുകള്‍ അനിശ്‌ചിതകാല സമരം നടത്തുമെന്നു ബസ്‌ ഉടമകള്‍ അറിയിച്ചു. നിരക്ക് വർധന ആവശ്യപ്പെട്ടാണ് സമരം നടത്തുന്നത്. നിരക്കു വര്‍ധനയല്ലാതെ മറ്റു മാര്‍ഗങ്ങളൊന്നുമില്ലെന്നും നഷ്‌ടം സഹിച്ചു ബസ്‌ സര്‍വീസ്‌ മുന്നോട്ടുകൊണ്ടുപോകാനാകാത്ത സാഹചര്യത്തിലാണ്‌ സമരമെന്നും ബസ്‌ ഉടമകളുടെ ഏകോപനസമിതി വ്യക്‌തമാക്കി.

## Article Content

സംസ്ഥാനത്ത് ഇന്നു മുതൽ സ്വകാര്യ ബസുകള്‍ അനിശ്‌ചിതകാല സമരം നടത്തുമെന്നു ബസ്‌ ഉടമകള്‍ അറിയിച്ചു. നിരക്ക് വർധന ആവശ്യപ്പെട്ടാണ് സമരം നടത്തുന്നത്. നിരക്കു വര്‍ധനയല്ലാതെ മറ്റു മാര്‍ഗങ്ങളൊന്നുമില്ലെന്നും നഷ്‌ടം സഹിച്ചു ബസ്‌ സര്‍വീസ്‌ മുന്നോട്ടുകൊണ്ടുപോകാനാകാത്ത സാഹചര്യത്തിലാണ്‌ സമരമെന്നും ബസ്‌ ഉടമകളുടെ ഏകോപനസമിതി വ്യക്‌തമാക്കി.

മി​നി​മം ചാ​ര്‍​ജ് 12 രൂ​പ​യാ​ക്കു​ക, വി​ദ്യാ​ര്‍​ഥി​ക​ളു​ടെ യാ​ത്ര​നി​ര​ക്ക് ആ​റു രൂ​പ​യാ​ക്കു​ക, കി​ലോ​മീ​റ്റ​ര്‍ നി​ര​ക്ക് 90 പൈ​സ​യി​ല്‍ നി​ന്ന് 1.10 രൂ​പ​യാ​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച്‌ ബ​സു​ട​മ സം​യു​ക്ത സ​മി​തി നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ണി​മു​ട​ക്ക്.

ബസ്‌ ഉടമകള്‍ മുമ്പ് പ്രഖ്യാപിച്ച സമരം സര്‍ക്കാരിന്റെ നിര്‍ദേശത്തെത്തുടര്‍ന്നു മാറ്റിവച്ചിരുന്നു. എന്നാല്‍, നിരക്കു വര്‍ധന സംബന്ധിച്ചു സര്‍ക്കാരിന്റെ ഭാഗത്തുനിന്നു തീരുമാനം നീളുന്ന സാഹചര്യത്തിലാണ്‌ അനിശ്‌ചിതകാല സമരം.

അതേസമയം സ്വ​കാ​ര്യ​ബ​സു​ട​മ​ക​ള്‍ ന​ട​ത്തു​ന്ന അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് കണ​ക്കി​ലെ​ടു​ത്ത് സംസ്ഥാനത്ത് കെ​എ​സ്‌ആ​ര്‍​ടി​സി വ്യാ​ഴാ​ഴ്ച മു​ത​ല്‍ അ​ധി​ക സ​ര്‍​വീസു​ക​ള്‍ ന​ട​ത്തും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/33566/private-bus-strike-starts-todayy)