---
title: "സിപിഎം പ്രവർത്തകൻ കെ ലതേഷ് വധക്കേസ്; ബിജെപി പ്രവർത്തകരായ  ഏഴ്  പ്രതികൾ കുറ്റക്കാരെന്ന് കോടതി"
english_title: "CPM activist K Latesh murder case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/335313/cpm-activist-k-latesh-murder-case"
published_at: "2026-01-08T12:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695f54ac21357_Untitled-2-web.jpg"
keywords: []
---

# സിപിഎം പ്രവർത്തകൻ കെ ലതേഷ് വധക്കേസ്; ബിജെപി പ്രവർത്തകരായ  ഏഴ്  പ്രതികൾ കുറ്റക്കാരെന്ന് കോടതി

> **Lead Summary:** **കണ്ണൂർ: **സിപിഎം പ്രവർത്തകൻ കെ ലതേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 1 മുതൽ 7 വരെ പ്രതികൾ കുറ്റക്കാരെന്ന് കോടതി. ശിക്ഷാവിധി ഉച്ചയ്ക്ക് 1 മണിക്ക് പ്രഖ്യാപിക്കും. ആർഎസ്എസ് - ബിജെപി പ്രവർത്തകരാണ് കേസിലെ പ്രതികൾ. 2008 ഡിസംബർ 31നാണ് തലശ്ശേരി തലായിലെ ലതേഷിനെ വെട്ടിക്കൊലപ്പെടുത്തിയത്.

## Article Content

**കണ്ണൂർ: **സിപിഎം പ്രവർത്തകൻ കെ ലതേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 1 മുതൽ 7 വരെ പ്രതികൾ കുറ്റക്കാരെന്ന് കോടതി. ശിക്ഷാവിധി ഉച്ചയ്ക്ക് 1 മണിക്ക് പ്രഖ്യാപിക്കും. ആർഎസ്എസ് - ബിജെപി പ്രവർത്തകരാണ് കേസിലെ പ്രതികൾ. 2008 ഡിസംബർ 31നാണ് തലശ്ശേരി തലായിലെ ലതേഷിനെ വെട്ടിക്കൊലപ്പെടുത്തിയത്.

കേസിൽ 12 പേരാണ് അറസ്റ്റിലായത്. ഇതിൽ ഒന്നുമുതൽ 7 വരെയുള്ള പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി 9 മുതൽ 12 വരെയുള്ള പ്രതികളെ വെറുതെ വിട്ടു. കേസിൻ്റെ വിചാരണ കാലയളവിൽ 8ാം പ്രതി മരിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/335313/cpm-activist-k-latesh-murder-case)