---
title: "ബൈക്കിലിടിച്ച് തെറിച്ചു വീണു: സൈക്കിൾ കെഎസ്ആർടിസി ബസ്സിനടിയിൽ കുടുങ്ങി, ചൊറുക്കളയിൽ കുട്ടി അത്ഭുതകരമായി  രക്ഷപ്പെട്ടു"
english_title: "child miraculously escapes"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/33529/child-miraculously-escapes"
published_at: "2022-03-23T20:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623b37f8b42ed_Untitled-2 web-Recovered.jpg"
keywords: []
---

# ബൈക്കിലിടിച്ച് തെറിച്ചു വീണു: സൈക്കിൾ കെഎസ്ആർടിസി ബസ്സിനടിയിൽ കുടുങ്ങി, ചൊറുക്കളയിൽ കുട്ടി അത്ഭുതകരമായി  രക്ഷപ്പെട്ടു

> **Lead Summary:** **കണ്ണൂര്‍: **അപകടങ്ങളില്‍ നിന്ന് ചിലര്‍ രക്ഷപ്പെടുന്നത് വെറും തലനാരിഴയ്ക്കാണ്. അത്തരത്തില്‍ വന്‍ അപകടത്തില്‍ നിന്നാണ് ഒരു കുട്ടി രക്ഷപ്പെടുന്നത്. 3ാംക്ലാസ് വിദ്യാർഥിയായ ഷാദുറഹ്മാൻ എന്ന എട്ടുവയസ്സുകാരന്റെ അൽഭുതകരമായ രക്ഷപ്പെടലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ചൊറുക്കളയിലെ അബൂബക്കർ -സൈനബ ദമ്പതികളുടെ മകനാണ് തലനാരിഴക്ക് ജീവൻ തിരിച്ചുകിട്ടിയത്.

## Article Content

**കണ്ണൂര്‍: **അപകടങ്ങളില്‍ നിന്ന് ചിലര്‍ രക്ഷപ്പെടുന്നത് വെറും തലനാരിഴയ്ക്കാണ്. അത്തരത്തില്‍ വന്‍ അപകടത്തില്‍ നിന്നാണ് ഒരു കുട്ടി രക്ഷപ്പെടുന്നത്. 3ാംക്ലാസ് വിദ്യാർഥിയായ ഷാദുറഹ്മാൻ എന്ന എട്ടുവയസ്സുകാരന്റെ അൽഭുതകരമായ രക്ഷപ്പെടലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ചൊറുക്കളയിലെ അബൂബക്കർ -സൈനബ ദമ്പതികളുടെ മകനാണ് തലനാരിഴക്ക് ജീവൻ തിരിച്ചുകിട്ടിയത്.

തളിപ്പറമ്പിനടുത്ത് ചൊറുക്കളയില്‍ ഞായറാഴ്ച വൈകുന്നേരമാണ് അപകടം ഉണ്ടായത്. ഇതിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയു ചെയ്തിരുന്നു. 

വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിന്റെ അരികില്‍നിന്ന് സൈക്കിളില്‍ അതിവേഗത്തിലെത്തിയ കുട്ടി, വാഹനങ്ങള്‍ക്കടിയില്‍പ്പെടാതെ അത്ഭുതകരമായി രക്ഷപ്പെടുന്നതാണ് പുറത്തുവന്നിരിക്കുന്ന ദൃശ്യത്തിലുള്ളത്.

അതിവേഗത്തിലെത്തി, ആദ്യം ബൈക്കില്‍ ഇടിച്ച ശേഷം കുട്ടിയും സൈക്കിളും റോഡിലേക്ക് തെറിച്ചുവീഴുന്നു. തുടര്‍ന്ന് പിറകേ വന്ന കെഎസ്ആര്‍ടിസി ബസ് സൈക്കിളിനു മുകളിലൂടെ കയറിയിറങ്ങുന്നു. എന്നാല്‍ കുട്ടി അത്ഭുതകരമായി ഒരു പോറല്‍ പോലുമേല്‍ക്കാതെ റോഡിന്റെ മറുവശത്തേക്ക് തെന്നിനീങ്ങുന്നു.. ആരുടെയും ശ്വാസംനിലപ്പിക്കുന്ന കാഴ്ചയാണ് സിസിടിവിയില്‍ പതിഞ്ഞിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/33529/child-miraculously-escapes)