---
title: "‘പോറ്റിയേ കേറ്റിയേ പാട്ട് വച്ചത് ചോദ്യം ചെയ്തു’; കണ്ണൂരിൽ സിപിഐഎം ലോക്കൽ സെക്രട്ടറിക്ക് മർദ്ദനം"
english_title: "CPM local secretary assaulted in Kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/335122/cpm-local-secretary-assaulted-in-kannur"
published_at: "2026-01-07T12:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695e0234e439b_attack.jfif"
keywords: []
---

# ‘പോറ്റിയേ കേറ്റിയേ പാട്ട് വച്ചത് ചോദ്യം ചെയ്തു’; കണ്ണൂരിൽ സിപിഐഎം ലോക്കൽ സെക്രട്ടറിക്ക് മർദ്ദനം

> **Lead Summary:** പോറ്റിയേ കേറ്റിയേ പാട്ട് വച്ചത് ചോദ്യം ചെയ്തു, കണ്ണൂരിൽ സിപിഎം ലോക്കൽ സെക്രട്ടറിയെ മർദ്ദിച്ചുവെന്ന് പരാതി. മുല്ലക്കൊടി സ്വദേശി മനോഹരന് ആണ് മർദ്ദനമേറ്റത്. പ്രദേശത്തെ റേഷൻ കടയിൽ വച്ച് ഭാസ്കരൻ എന്നയാൾ പോറ്റിയേ കേറ്റിയേ പാട്ട് വയ്ക്കുകയായിരുന്നു. ഇത് മനോഹരൻ ചോദ്യം ചെയ്തു. ഇതിൽ പ്രകോപിതനായി മർദ്ദിച്ചു എന്നാണ് പരാതി. ഭാസ്കരനെതിരെ മയ്യിൽ പൊലീസ് കേസെടുത്തു.

## Article Content

പോറ്റിയേ കേറ്റിയേ പാട്ട് വച്ചത് ചോദ്യം ചെയ്തു, കണ്ണൂരിൽ സിപിഎം ലോക്കൽ സെക്രട്ടറിയെ മർദ്ദിച്ചുവെന്ന് പരാതി. മുല്ലക്കൊടി സ്വദേശി മനോഹരന് ആണ് മർദ്ദനമേറ്റത്. പ്രദേശത്തെ റേഷൻ കടയിൽ വച്ച് ഭാസ്കരൻ എന്നയാൾ പോറ്റിയേ കേറ്റിയേ പാട്ട് വയ്ക്കുകയായിരുന്നു. ഇത് മനോഹരൻ ചോദ്യം ചെയ്തു. ഇതിൽ പ്രകോപിതനായി മർദ്ദിച്ചു എന്നാണ് പരാതി. ഭാസ്കരനെതിരെ മയ്യിൽ പൊലീസ് കേസെടുത്തു.

ജനുവരി നാലിനാണ് സംഭവം. മയ്യിൽ അരിമ്പ്ര പ്രദേശത്തെ ഒരു റേഷൻ കടയിൽവെച്ച് ഭാസ്കരൻ എന്നയാൾ ‘പോറ്റിയേ കേറ്റിയേ’ എന്ന പാട്ട് വെച്ചു. ഇത് കേട്ട മനോഹരൻ പൊതുയിടത്ത് രാഷ്ട്രീയ ഗാനങ്ങൾ പാടില്ലെന്ന് പറഞ്ഞ് ഭാസ്കരനെ ചോദ്യം ചെയ്തു. എന്നാൽ പാട്ട് നിർത്താൻ തയ്യാറാകാത്ത ഭാസ്കരൻ കുറച്ചുകൂടി ഉച്ചത്തിൽ പാട്ട് വെച്ചു.

ഇതിനെയും മനോഹരൻ ചോദ്യം ചെയ്തതോടെ പ്രകോപിതനായ ഭാസ്കരൻ മർദ്ദനം ആരംഭിക്കുകയായിരുന്നു. ഇരുവരും തമ്മിൽ കയ്യാങ്കളിയുണ്ടാകുകയും ഭാസ്കരൻ മനോഹരൻ കഴുത്തിന് പിടിച്ച് മർദിച്ചു എന്നാണ് പരാതി. സംഭവത്തിൽ ഭാസ്കരനെതിരെ മയ്യിൽ പൊലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/335122/cpm-local-secretary-assaulted-in-kannur)