---
title: "വാഹനാപകടത്തിൽ മരിച്ചയാളെ തിരിച്ചറിഞ്ഞില്ല,  പോക്കറ്റിൽ നിന്ന് കിട്ടിയത് ഒരു ഫോട്ടോ മാത്രം, പെൺകുട്ടിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ പോലീസിനെ അറിയിക്കുക"
english_title: "The person who died in the car accident was not identified"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/335087/the-person-who-died-in-the-car-accident-was-not-identified"
published_at: "2026-01-07T10:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695de7f796083_Untitled-2-web.jpg"
keywords: []
---

# വാഹനാപകടത്തിൽ മരിച്ചയാളെ തിരിച്ചറിഞ്ഞില്ല,  പോക്കറ്റിൽ നിന്ന് കിട്ടിയത് ഒരു ഫോട്ടോ മാത്രം, പെൺകുട്ടിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ പോലീസിനെ അറിയിക്കുക

> **Lead Summary:** **കണ്ണൂർ: **ജനുവരി ഒന്നിന് വാഹന അപകടത്തിൽ മരിച്ച പേരും നാടും വീടും വിലാസവുമറിയാത്ത മധ്യ വയസ്കന്റെ പോക്കറ്റിൽ നിന്ന് കിട്ടിയത് മഷി പടർന്ന ഒരു ഫോട്ടോ മാത്രം. ആ ഫോട്ടോയിൽ കാണുന്ന കുട്ടി മരിച്ചയാളുടെ ആരെങ്കിലും ആണോ, മരിച്ചയാളെ തിരിച്ചറിയാൻ ഈ ഫോട്ടോ സഹായകമാകുമോ എന്ന അന്വേഷണത്തിലാണ് കണ്ണൂർ ടൌൺ പോലീസ്. താണയിൽ വെച്ചാണ് ഇയാൾ വാഹനാപകടത്തിൽ പെട്ടത്.

## Article Content

**കണ്ണൂർ: **ജനുവരി ഒന്നിന് വാഹന അപകടത്തിൽ മരിച്ച പേരും നാടും വീടും വിലാസവുമറിയാത്ത മധ്യ വയസ്കന്റെ പോക്കറ്റിൽ നിന്ന് കിട്ടിയത് മഷി പടർന്ന ഒരു ഫോട്ടോ മാത്രം. ആ ഫോട്ടോയിൽ കാണുന്ന കുട്ടി മരിച്ചയാളുടെ ആരെങ്കിലും ആണോ, മരിച്ചയാളെ തിരിച്ചറിയാൻ ഈ ഫോട്ടോ സഹായകമാകുമോ എന്ന അന്വേഷണത്തിലാണ് കണ്ണൂർ ടൌൺ പോലീസ്. താണയിൽ വെച്ചാണ് ഇയാൾ വാഹനാപകടത്തിൽ പെട്ടത്.

ഗുരുതരമായി പരിക്കുപറ്റി ചികിത്സയിലിരിക്കെ ജനുവരി ഒന്നിനാണ് മരിച്ചത്. കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത അന്വേഷണം നടത്തിവരുന്ന ക്രൈം നമ്പർ1445/25 കേസാണ് ഇത്. ഈ പെൺകുട്ടിയെ കുറിച്ച് എന്തെങ്കിലും സൂചനയോ അറിയോ ലഭിക്കുന്നവർ 9497987203, 9497980894, 9497980893, 04972763337 നമ്പറിൽ ബന്ധപ്പെടുക

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/335087/the-person-who-died-in-the-car-accident-was-not-identified)