---
title: "അതിയടം ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടം ജനുവരി 30 മുതൽ ഫിബ്രവരി 2 വരെ, അന്നദാനപ്പന്തലിന് കാൽനാട്ടി"
english_title: "Atiyadam Sree Muchilot Bhagavathy Temple "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/335034/atiyadam-sree-muchilot-bhagavathy-temple"
published_at: "2026-01-06T19:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695d198b16385_Untitled-2-web.jpg"
keywords: []
---

# അതിയടം ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടം ജനുവരി 30 മുതൽ ഫിബ്രവരി 2 വരെ, അന്നദാനപ്പന്തലിന് കാൽനാട്ടി

> **Lead Summary:** **അതിയടം: **അതിയടം ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടം അന്നദാനപ്പന്തലിന് കാൽനാട്ടി. 2000 പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാവുന്ന വിശാലമായ പന്തലാണ് ഒരുക്കുന്നത്. നാലുദിവസം കൊണ്ട് പണി പൂർത്തിയാവും. തുടർന്ന് ഇരിപ്പിടത്തിനായി കസേരയും മേശയും ഒരുക്കും.

## Article Content

**അതിയടം: **അതിയടം ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടം അന്നദാനപ്പന്തലിന് കാൽനാട്ടി. 2000 പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാവുന്ന വിശാലമായ പന്തലാണ് ഒരുക്കുന്നത്. നാലുദിവസം കൊണ്ട് പണി പൂർത്തിയാവും. തുടർന്ന് ഇരിപ്പിടത്തിനായി കസേരയും മേശയും ഒരുക്കും.

കളിയാട്ടത്തിനു മുന്നോടിയായി അച്ഛന്മാർക്കും , കാരണവന്മാർക്കും ഉള്ള പന്തലുകളും ഒരുക്കിത്തുടങ്ങിയിട്ടുണ്ട്.കെ വി നാരായണൻ അന്തിത്തിരിയൻ, ആചാരക്കാർ,ക്ഷേത്ര കമ്മിറ്റിക്കാർ,ആഘോഷ കമ്മിറ്റി അംഗങ്ങൾ, വാല്യക്കാർ ഉൾപ്പെടെ നൂറുകണക്കിന് നിരവധി ആൾക്കാർ പങ്കെടുത്തു. ജനുവരി 30 മുതൽ ഫിബ്രവരി 2 വരെയാണ് പെരുങ്കളിയാട്ടം .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/335034/atiyadam-sree-muchilot-bhagavathy-temple)