---
title: "പോലീസ് സ്റ്റേഷൻ മാർച്ച്: കോമത്ത് മുരളീധരൻ ഉൾപ്പെടെ 39 പേർക്കെതിരെ കേസ്"
english_title: "Case filed against 39 people including Komath Muraleedharan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/334873/case-filed-against-39-people-including-komath-muraleedharan"
published_at: "2026-01-05T19:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695bc1ab244ae_Untitled-2-web.jpg"
keywords: []
---

# പോലീസ് സ്റ്റേഷൻ മാർച്ച്: കോമത്ത് മുരളീധരൻ ഉൾപ്പെടെ 39 പേർക്കെതിരെ കേസ്

> **Lead Summary:** പോലീസ് സ്‌റ്റേഷന്‍മാര്‍ച്ച് നടത്തിയ സംഭവത്തില്‍ കോമത്ത് മുരളീധരന്‍ ഉള്‍പ്പെടെ 39 പേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.ഇന്ന് രാവിലെ 10.30 നാണ് മാന്തംകുണ്ട് റസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ തളിപ്പറമ്പ് പോലീസ് സ്‌റ്റേഷനിലേക്ക് കോമത്ത് മുരളീധരന്റെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയത്.

## Article Content

പോലീസ് സ്‌റ്റേഷന്‍മാര്‍ച്ച് നടത്തിയ സംഭവത്തില്‍ കോമത്ത് മുരളീധരന്‍ ഉള്‍പ്പെടെ 39 പേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.ഇന്ന് രാവിലെ 10.30 നാണ് മാന്തംകുണ്ട് റസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ തളിപ്പറമ്പ് പോലീസ് സ്‌റ്റേഷനിലേക്ക് കോമത്ത് മുരളീധരന്റെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയത്.

കോമത്ത് മുരളീധരന്‍, എം.വിജേഷ്, ബിജു, മുളീധന്‍ കാവുംചാല്‍, ശശിധരന്‍, പി.സി.രഘു, ശ്രീനിവാസന്‍, പി.പി.വിജയന്‍, സ്മിത അജിത്ത്കുമാര്‍ എന്നിവരുടെയും കണ്ടാലറിയാവുന്ന മറ്റ് 30 പേര്‍ക്കെതിരെയുമാണ് കേസ്.

രാവിലെ 10.30 മുതല്‍ 12 വരെ തളിപ്പറമ്പ് ഹൈവേ പ്ലാസ് മുതല്‍ പോലീസ് സ്‌റ്റേഷന്‍ വരെയുള്ള പൊതുറോഡ് വരെ മാന്തംകുണ്ട് റസിഡന്‍സ് അസോസിയേഷന്‍ രക്ഷാധികാരി കോമത്ത് മുരളീധരന്റെ നേതൃത്വത്തില്‍ റസിഡന്‍സ് അസോസിേയഷന്‍

പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസ് എടുത്തതായി ആരോപിച്ച് ന്യായവിരോധമായി സംഘം ചേര്‍ന്ന് തളിപ്പറമ്പ് പോലീസിനെതിരെ മുദ്രാവാക്യംവിളിച്ച് നിയമപരമായ അജ്ഞ ലംഘിച്ച് യാത്രക്കാരായ പൊതുജനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും മാര്‍ഗതടസം സൃഷ്ടിച്ചു എന്നതാണ് കേസ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/334873/case-filed-against-39-people-including-komath-muraleedharan)