---
title: "തളിപ്പറമ്പ് കെ വി കോംപ്ലക്സിലെ തീപ്പിടുത്തവുമായി ബന്ധപ്പെട്ട് വീണ്ടും എം എൽ എയെ കണ്ട് തളിപ്പറമ്പ് മർച്ചന്റ്സ് അസോസിയേഷൻ"
english_title: "Taliparamba Merchants Association"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/334642/taliparamba-merchants-association"
published_at: "2026-01-04T10:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6959f3b9c588f_news-card.jpg"
keywords: []
---

# തളിപ്പറമ്പ് കെ വി കോംപ്ലക്സിലെ തീപ്പിടുത്തവുമായി ബന്ധപ്പെട്ട് വീണ്ടും എം എൽ എയെ കണ്ട് തളിപ്പറമ്പ് മർച്ചന്റ്സ് അസോസിയേഷൻ

> **Lead Summary:** **തളിപ്പറമ്പ്:** 41 ഓളം സംരംഭങ്ങളും നൂറോളം ഷോപ്പുകളും കത്തിയമർന്ന തളിപ്പറമ്പ് കെ വി കോംപ്ലക്സിലെ തീപ്പിടുത്തവുമായി ബന്ധപ്പെട്ട് വീണ്ടും എം എൽ എയെ കണ്ട് തളിപ്പറമ്പ് മർച്ചന്റ്സ് അസോസിയേഷൻ. നഷ്ടപരിഹാരത്തിനായി സർക്കാറിന് അപേക്ഷ നൽകുകയും സർക്കാർ മുന്നോട്ടുവച്ച മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട് വ്യാപാരികളുടെ നഷ്ടപരിഹാരം തഹസിൽദാർ വഴിയും ഡിസാസ്റ്റർ മാനേജ്മെന്റ് വഴിയും സമർപ്പിച്ചു.

## Article Content

**തളിപ്പറമ്പ്:** 41 ഓളം സംരംഭങ്ങളും നൂറോളം ഷോപ്പുകളും കത്തിയമർന്ന തളിപ്പറമ്പ് കെ വി കോംപ്ലക്സിലെ തീപ്പിടുത്തവുമായി ബന്ധപ്പെട്ട് വീണ്ടും എം എൽ എയെ കണ്ട് തളിപ്പറമ്പ് മർച്ചന്റ്സ് അസോസിയേഷൻ. നഷ്ടപരിഹാരത്തിനായി സർക്കാറിന് അപേക്ഷ നൽകുകയും സർക്കാർ മുന്നോട്ടുവച്ച മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട് വ്യാപാരികളുടെ നഷ്ടപരിഹാരം തഹസിൽദാർ വഴിയും ഡിസാസ്റ്റർ മാനേജ്മെന്റ് വഴിയും സമർപ്പിച്ചു.

സർക്കാറിന്റെ ഭാഗത്ത് നിന്നും ലഭിക്കുന്ന സഹായങ്ങൾ ഊർജ്ജിതപ്പെടുത്താനും പെട്ടെന്ന് ലഭിക്കാനും മുമ്പ് കൂടിക്കാഴ്ച നടത്തിയെങ്കിലും പോലും ഇലക്ഷനുമായി ബന്ധപ്പെട്ട് മാറി നിൽക്കേണ്ടതായി വരികയായിരുന്നു. ഇന്നലെ രാവിലെ വീണ്ടും തളിപ്പറമ്പ് മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികൾ എംഎൽഎ എം.വി ഗോവിന്ദൻ മാസ്റ്ററുമായി കൂടിക്കാഴ്ച നടത്തുകയും അവരുടെ ആവശ്യ പ്രകാരം അദ്ദേഹം പണി നടന്നുകൊണ്ടിരിക്കുന്ന കെട്ടിടം വന്ന് സന്ദർശിക്കുകയും എത്രയും പെട്ടെന്ന് സർക്കാറിന്റെ ഭാഗത്തുനിന്നുള്ള സഹായങ്ങളും പാക്കേജുകളും ലഭ്യമാക്കുമെന്ന് ഉറപ്പു നൽകുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/334642/taliparamba-merchants-association)