---
title: "മാസ്കും സാമൂഹ്യ അകലവും തുടരണം : മാസ്ക് ഇല്ലെങ്കിൽ കേസ് എടുക്കരുതെന്ന് മാത്രമാണ് കേന്ദ്ര നിർദ്ദേശം, അന്തിമതീരുമാനം സംസ്ഥാനത്തിന്റേത്"
english_title: "not determined to remove the mask"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/33461/not-determined-to-remove-the-mask"
published_at: "2022-03-23T15:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623ae93e192a4_Untitled-2 web-Recovered.jpg"
keywords: []
---

# മാസ്കും സാമൂഹ്യ അകലവും തുടരണം : മാസ്ക് ഇല്ലെങ്കിൽ കേസ് എടുക്കരുതെന്ന് മാത്രമാണ് കേന്ദ്ര നിർദ്ദേശം, അന്തിമതീരുമാനം സംസ്ഥാനത്തിന്റേത്

> **Lead Summary:** **ന്യൂ​ഡ​ൽ​ഹി: **മാ​സ്ക് ഒ​ഴി​വാ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്ന വി​ശ​ദീ​ക​ര​ണ​വു​മാ​യി കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം. മാ​സ്ക് ധ​രി​ച്ചി​ല്ലെ​ങ്കി​ൽ കേ​സെ​ടു​ക്കി​ല്ലെ​ന്ന തീ​രു​മാ​നം മാ​ത്ര​മാ​ണ് കൈ​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ജ​ന​ങ്ങ​ൾ മാ​സ്ക് തു​ട​ർ​ന്നും ധ​രി​ക്ക​ണ​മെ​ന്ന് മ​ന്ത്രാ​ല​യം ട്വി​റ്റ​റി​ൽ അ​റി​യി​ച്ചു. പൊ​തു ഇ​ട​ങ്ങ​ളി​ൽ മാ​സ്ക് ധ​രി​ച്ചി​ല്ലെ​ങ്കി​ൽ ഇ​നി കേ​സെ​ടു​ക്കി​ല്ലെ​ന്നാ​ണ് കേ​ന്ദ്രം നേ​ര​ത്തേ അ​റി​യി​ച്ച​ത്.

## Article Content

**ന്യൂ​ഡ​ൽ​ഹി: **മാ​സ്ക് ഒ​ഴി​വാ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്ന വി​ശ​ദീ​ക​ര​ണ​വു​മാ​യി കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം. മാ​സ്ക് ധ​രി​ച്ചി​ല്ലെ​ങ്കി​ൽ കേ​സെ​ടു​ക്കി​ല്ലെ​ന്ന തീ​രു​മാ​നം മാ​ത്ര​മാ​ണ് കൈ​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ജ​ന​ങ്ങ​ൾ മാ​സ്ക് തു​ട​ർ​ന്നും ധ​രി​ക്ക​ണ​മെ​ന്ന് മ​ന്ത്രാ​ല​യം ട്വി​റ്റ​റി​ൽ അ​റി​യി​ച്ചു. പൊ​തു ഇ​ട​ങ്ങ​ളി​ൽ മാ​സ്ക് ധ​രി​ച്ചി​ല്ലെ​ങ്കി​ൽ ഇ​നി കേ​സെ​ടു​ക്കി​ല്ലെ​ന്നാ​ണ് കേ​ന്ദ്രം നേ​ര​ത്തേ അ​റി​യി​ച്ച​ത്.

ദു​ര​ന്ത​നി​വാ​ര​ണ നി​യ​മ​പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​ക​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു. ആ​ൾ​ക്കൂ​ട്ടം, കോ​വി​ഡ് നി​യ​ന്ത്ര​ണ​ലം​ഘ​നം എ​ന്നി​വ​യ്ക്കും ഇ​നി കേ​സു​ണ്ടാ​കി​ല്ല. ക​ഴി​ഞ്ഞ ഏ​ഴാ​ഴ്ച​യാ​യി രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ൾ കു​റ​യു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ നി​ർ​ണാ​യ​ക തീ​രു​മാ​നം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/33461/not-determined-to-remove-the-mask)