---
title: "മാന്ധംകുണ്ട് റസിഡൻസ് അസോസിയേഷൻ പ്രവർത്തകർക്കെതിരെ കള്ള കേസ്; തിങ്കളാഴ്ച പൊലിസ് സ്റ്റേഷൻ മാർച്ച്"
english_title: "False case against Mandhamkund Residence Association activists"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/334504/false-case-against-mandhamkund-residence-association-activists"
published_at: "2026-01-03T09:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69589a649d468_news-card.jpg"
keywords: []
---

# മാന്ധംകുണ്ട് റസിഡൻസ് അസോസിയേഷൻ പ്രവർത്തകർക്കെതിരെ കള്ള കേസ്; തിങ്കളാഴ്ച പൊലിസ് സ്റ്റേഷൻ മാർച്ച്

> **Lead Summary:** **തളിപ്പറമ്പ്: **മാന്ധംകുണ്ട് റസിഡൻസ് അസോസിയേഷൻ പ്രവർത്തകർക്കെതിരെ കള്ള കേസ് രജിസ്റ്റർ ചെയ്ത തളിപ്പറമ്പ് പൊലിസിൻ്റെ കിരാത നടപടിയിൽ പ്രതിഷേധിച്ച് ജനുവരി അഞ്ചിന് തിങ്കളാഴ്ച രാവിലെ പൊലിസ് സ്റ്റേഷൻ മാർച്ച് നടത്തുന്നു. വർഷങ്ങളായി നിരവധി പ്രവർത്തനങ്ങൾ നടത്തി വരുന്ന റസിഡൻസ് അസോസിയേഷനെതിരെ കഴിഞ്ഞ മൂന്ന് നാല് വർഷമായി തളിപ്പറമ്പ് പൊലിസിൻ്റെ ഭാഗത്ത് നിന്നും ദ്രോഹ നടപടികളാണ് അനുഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

**തളിപ്പറമ്പ്: **മാന്ധംകുണ്ട് റസിഡൻസ് അസോസിയേഷൻ പ്രവർത്തകർക്കെതിരെ കള്ള കേസ് രജിസ്റ്റർ ചെയ്ത തളിപ്പറമ്പ് പൊലിസിൻ്റെ കിരാത നടപടിയിൽ പ്രതിഷേധിച്ച് ജനുവരി അഞ്ചിന് തിങ്കളാഴ്ച രാവിലെ പൊലിസ് സ്റ്റേഷൻ മാർച്ച് നടത്തുന്നു. വർഷങ്ങളായി നിരവധി പ്രവർത്തനങ്ങൾ നടത്തി വരുന്ന റസിഡൻസ് അസോസിയേഷനെതിരെ കഴിഞ്ഞ മൂന്ന് നാല് വർഷമായി തളിപ്പറമ്പ് പൊലിസിൻ്റെ ഭാഗത്ത് നിന്നും ദ്രോഹ നടപടികളാണ് അനുഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

മാറി മാറി വരുന്ന പൊലിസ് മേധാവികൾ കേരള ഭരണത്തിന് നേതൃത്വം നൽകുന്ന ഒരു പ്രധാന രാഷ്ട്രീയ പാർട്ടിയുടെ പ്രാദേശിക നേതാക്കളുടെ ആഞ്ജാനുവർത്തിയായിട്ടാണ് പ്രവർത്തിക്കുന്നത്. എല്ലാ വർഷവും പുതുവർഷ പരിപാടിക്ക് നമ്മുടെ സംഘടനക്ക് മൈക്ക് അനുമതി നൽകാതിരിക്കുകയും ഒരു ക്ലബ്ബിന് മാത്രം അനുമതി നൽകുകയും ചെയ്യുന്ന പ്രവർത്തിയാണ് പൊലിസിൻ്റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത്.

ഈ വർഷവും അനുമതി നൽകാതെ സംഘടനയുടെ പ്രവർത്തകരായ കോമത്ത് മുരളിധരൻ, എം. വിജേഷ്, കെ. ബിജു, കെ. ഷിജു എന്നിവർക്കെതിരെ കള്ള കഥകൾ ഉണ്ടാക്കി മുൻകൂർ അറസ്റ്റ് രേഖപ്പെടുത്തി ഭരണകക്ഷിക്കാരെ തൃപ്തിപ്പെടുത്തുകയാണ് പൊലിസ് ചെയ്തതെന്നും ഇവർ ആരോപിച്ചു. വാർത്താ സമ്മേളനത്തിൽ പി.പി. വിജയൻ, കെ. മുരളി, കോമത്ത് മുരളിധരൻ, എം. വിജേഷ്, സ്മിത അജിത്ത്, എം.വി. ഗണേശൻ, കെ. രാജൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/334504/false-case-against-mandhamkund-residence-association-activists)