---
title: "ചെറുകുന്നിലെ കലാ സാംസ്കാരിക രാഷ്ട്രീയ മേഖലകളിലെ സജീവ സാന്നിദ്ധ്യമായ ബാലൻ പാടിയിൽ നിര്യാതനായി"
english_title: "balan padiyil"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/334392/balan-padiyil"
published_at: "2026-01-02T14:20:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695786dc607ca_Untitled-2-web.jpg"
keywords: []
---

# ചെറുകുന്നിലെ കലാ സാംസ്കാരിക രാഷ്ട്രീയ മേഖലകളിലെ സജീവ സാന്നിദ്ധ്യമായ ബാലൻ പാടിയിൽ നിര്യാതനായി

> **Lead Summary:** **ചെറുകുന്ന്:**ചെറുകുന്നിലെ കലാ സാംസ്കാരികരാഷ്ട്രീയമേഖലകളിലെ സജീവ സാന്നിദ്ധ്യമായ ബാലൻ പാടിയിൽ ഇനി ഓർമ്മ. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന്ആറുമാസത്തോളമായി വിദഗ്‌ധ ചികിത്സയിലായിരുന്നു. മംഗളൂരു, കണ്ണൂർ, ചെറുകുന്ന് എന്നിവിടങ്ങളിടെ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.പുലർച്ചെ ചെറുകുന്നിലെ ആശുപത്രിയിൽ മരിച്ചു.

## Article Content

**ചെറുകുന്ന്:**ചെറുകുന്നിലെ കലാ സാംസ്കാരികരാഷ്ട്രീയമേഖലകളിലെ സജീവ സാന്നിദ്ധ്യമായ ബാലൻ പാടിയിൽ ഇനി ഓർമ്മ. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന്ആറുമാസത്തോളമായി വിദഗ്‌ധ ചികിത്സയിലായിരുന്നു. മംഗളൂരു, കണ്ണൂർ, ചെറുകുന്ന് എന്നിവിടങ്ങളിടെ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.പുലർച്ചെ ചെറുകുന്നിലെ ആശുപത്രിയിൽ മരിച്ചു.

ഇന്ന് (വെള്ളി) പകൽ മൂന്ന് വരെ പാടിയിൽ നാട്ടരങ്ങ് ഓഫീസിൽ പൊതുദർശനം. ശേഷം വീട്ടിലെത്തിക്കും.സംസ്കാരം വൈകിട്ട് നാലിന് സമുദായ ശ്മശാനത്തിൽ .കണ്ണൂർ സംഘചേതനയുൾപ്പടെ പ്രശസ്ത നാടക ഗ്രൂപ്പുകളിൽ ഒട്ടേറെ കഥാപാത്രങ്ങൾക്ക് വേഷമിട്ടു. ദീർഘകാലമായി പാടിയിൽ നാട്ടരങ്ങിൻ്റെ പ്രധാന സംഘാടകനാണ്.

ഒരുകാലത്ത് കണ്ണൂർ കാസർഗോഡ് ജില്ലകളിൽ നടന്ന അമേച്വർ നാടക മത്സരങ്ങളിൽ നിരവധി തവണ മികച്ച നടനുള്ള അവാർഡുകൾ നേടിയിട്ടുണ്ട്.

സിപിഐ എം ചെറുകുന്ന് സൗത്ത് ലോക്കൽ കമ്മിറ്റിയംഗം, ചെറുകുന്ന് പഞ്ചായത്തംഗം, കർഷക തൊഴിലാളി യൂണിയൻ ചെറുകുന്ന് സൗത്ത് വില്ലേജ് സെക്രട്ടറി, എന്നീ നിലകളിൽ പ്രവർത്തിച്ചു.ചെറുകുന്ന് സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനായിരുന്നു. നിലവിൽ സിപിഐ എം കവിണിശ്ശേരി വലിയ വളപ്പ് ബ്രാഞ്ച് സെക്രട്ടറി

, പി കെ എസ് പാപ്പിനിശേരി ഏരിയാ പ്രസിഡൻ്റ്,കേരള സ്റ്റേജ് വർക്കേഴ്സ് യൂണിയൻ പാപ്പിനിശേരി ഏരിയാ വൈസ് പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു .

തല്ലരിയൻ കണ്ണൈയുടെയും രാമൻ്റെയും മകനാണ്. ഭാര്യ: പി കെ രേണുക (ജില്ലാ ആശുപത്രി, കണ്ണൂർ) മകൻ: വൈഷ്ണവ് ( വിദ്യാർഥി) സഹോദരങ്ങൾ: സാവിത്രി ( പള്ളിക്കര) കൗസു ( പാടിയിൽ)

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/334392/balan-padiyil)