---
title: "പോലീസ് മുന്നറിയിപ്പ് അവഗണിച്ച് പ്രകടനം നടത്തിയതിന് തളിപ്പറമ്പ് മുനിസിപ്പൽ ചെയർപേഴ്സൺ ഉൾപ്പെടെ 212 യുഡിഎഫ് പ്രവർത്തകർക്കെതിരെ കേസ്"
english_title: "Case filed against 212 UDF workers"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/334388/case-filed-against-212-udf-workers"
published_at: "2026-01-02T14:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6957853ee921c_Untitled-2_web.jpg"
keywords: []
---

# പോലീസ് മുന്നറിയിപ്പ് അവഗണിച്ച് പ്രകടനം നടത്തിയതിന് തളിപ്പറമ്പ് മുനിസിപ്പൽ ചെയർപേഴ്സൺ ഉൾപ്പെടെ 212 യുഡിഎഫ് പ്രവർത്തകർക്കെതിരെ കേസ്

> **Lead Summary:** **തളിപ്പറമ്പ്: **വിജയാരവം നടത്തിയതിന് തളിപ്പറമ്പ് നഗരസഭ ചെയര്‍പേഴ്‌സന്‍, ഡെപ്യൂട്ടി ചെയര്‍പേഴ്‌സന്‍ എന്നിവരുള്‍പ്പടെ 212 യു.ഡി.എഫ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

## Article Content

**തളിപ്പറമ്പ്: **വിജയാരവം നടത്തിയതിന് തളിപ്പറമ്പ് നഗരസഭ ചെയര്‍പേഴ്‌സന്‍, ഡെപ്യൂട്ടി ചെയര്‍പേഴ്‌സന്‍ എന്നിവരുള്‍പ്പടെ 212 യു.ഡി.എഫ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

ചെയര്‍പേഴ്‌സന്‍ പി.കെ.സുബൈര്‍, ഡെപ്യൂട്ടി ചെയര്‍പേഴ്‌സന്‍ ദീപ രഞ്ജിത്ത്, യൂത്ത്‌ലീഗ് ജില്ല ജന.സെക്രട്ടെറി പി.സി.നസീര്‍, പി.മുഹമ്മദ് ഇക്ബാല്‍, കെ.മുഹമ്മദ് ബഷീര്‍, ഫൈസല്‍ ചെറുകുന്നോന്‍, പി.റഫീഖ്, പി.പി.ഇസ്മായില്‍, കെ.പി.ഖദീജ, രജനി രമാനന്ദ്, പി.ഗംഗാധരന്‍, കെ.രമേശന്‍ എന്നിവരുടെയും കണ്ടാലറിയാവുന്ന മറ്റ് 200 പേര്‍ക്കെതിരെയുമാണ് കേസ്.

ഇന്നലെ വൈകുന്നേരം 6 ന് യു.ഡി.എഫ് തളിപ്പറമ്പ് നഗരസഭ കമ്മറ്റിയുടെ നേതൃത്വത്തില്‍ സയ്യിദ്‌നഗറില്‍ നിന്നും തളിപ്പറമ്പ് നഗരത്തിലേക്ക് നടത്തിയ വിജയാരവം പരിപാടിയില്‍ പങ്കെടുത്തതിനാണ് കേസ്.

കോണ്‍ഗ്രസിന്റെയും മുസ്ലിംലീഗിന്റെയും കൊടിപിടിച്ച് മുദ്രാവാക്യം വിളിച്ചും പാട്ടുപാടിയും പബ്ലിക്ക് റോഡിലൂടെ കടന്നുപോകുന്ന പൊതുജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞും വാഹനഗതാഗതം തടസപ്പെടുത്തിയും നടത്തിയ പരിപാടി അവസാനിപ്പിച്ച് പരിഞ്ഞുപോകണമെന്ന പോലീസിന്റെ ആജ്ഞ ധിക്കരിച്ച് പ്രകടനം നടത്തിയതിനാണ് വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/334388/case-filed-against-212-udf-workers)