---
title: "സുഭാഷ് സ്മാരക വായനശാല ആൻറ് ഗ്രന്ഥാലയം, ചേതന കലാസാംസ്കാരിക വേദി തരിയേരി വാർഷികവും പുതുവൽസരാഘോഷവും സംഘടിപ്പിച്ചു"
english_title: "Subhash Memorial Library"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/334334/subhash-memorial-library"
published_at: "2026-01-02T11:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695758eff23f3_Untitled-2-web.jpg"
keywords: []
---

# സുഭാഷ് സ്മാരക വായനശാല ആൻറ് ഗ്രന്ഥാലയം, ചേതന കലാസാംസ്കാരിക വേദി തരിയേരി വാർഷികവും പുതുവൽസരാഘോഷവും സംഘടിപ്പിച്ചു

> **Lead Summary:** **മാണിയൂർ: **സുഭാഷ് സ്മാരക വായനശാല ആൻ്റ് ഗ്രന്ഥാലയം ചേതന കലാസാംസ്കാരിക വേദി തരിയേരി എന്നിയുടെ സംയുക്താഭിമുഖ്യത്തിൽ വാർഷികവും പുതുവൽസരാഘോഷവും സംഘടിപ്പിച്ചു.കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ ടി.രാജൻ ഉൽഘാടനം ചെയ്തു.പ്രമുഖ സാംസ്കാരിക പ്രഭാഷകൻ മനോജ് പട്ടാന്നൂർ പ്രഭാഷണം നടത്തി.

## Article Content

**മാണിയൂർ: **സുഭാഷ് സ്മാരക വായനശാല ആൻ്റ് ഗ്രന്ഥാലയം ചേതന കലാസാംസ്കാരിക വേദി തരിയേരി എന്നിയുടെ സംയുക്താഭിമുഖ്യത്തിൽ വാർഷികവും പുതുവൽസരാഘോഷവും സംഘടിപ്പിച്ചു.കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ ടി.രാജൻ ഉൽഘാടനം ചെയ്തു.പ്രമുഖ സാംസ്കാരിക പ്രഭാഷകൻ മനോജ് പട്ടാന്നൂർ പ്രഭാഷണം നടത്തി.

സംഘാടക സമിതി ചെയർമാൻ കെ.രാമചന്ദ്രൻ അദ്ധ്യക്ഷ്യം വഹിച്ചു. വായനശാല പ്രസിഡണ്ട് ഒ.ബാലകൃഷ്ണൻ മാസ്റ്റർ, വനിതാ വേദി കൺവീനർ കെ.സി.നീന എന്നിവർ ആശംസ പ്രസംഗം നടത്തി. സംഘാടക സമിതി കൺവീനർ കെ.നാരായണൻ സ്വാഗതം പറഞ്ഞു. ജോ: കൺവീനർ കെ.പി.ശിവദാസൻ നന്ദി രേഖപ്പെടുത്തി. പ്രദേശവാസികളുടെ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.തുടർന്ന് കരിമരുന്ന് പ്രയോഗവും Dj നൈറ്റും അരങ്ങേറി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/334334/subhash-memorial-library)