---
title: "മാസ്കിലെങ്കിൽ ഇനി കേസില്ല;നിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രനിര്‍ദേശം"
english_title: "covid protocols are not strict"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/33415/covid-protocols-are-not-strict"
published_at: "2022-03-23T11:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623abbfb3bb5f_Untitled-2 web-Recovered.jpg"
keywords: []
---

# മാസ്കിലെങ്കിൽ ഇനി കേസില്ല;നിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രനിര്‍ദേശം

> **Lead Summary:** കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ ഇനി കേസെടുക്കേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. ദുരന്തനിവാരണ നിയമപ്രകാരമുള്ള നിയന്ത്രണങ്ങള്‍ ഒഴിവാക്കാനാണ് കേന്ദ്ര തീരുമാനം.

## Article Content

കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ ഇനി കേസെടുക്കേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. ദുരന്തനിവാരണ നിയമപ്രകാരമുള്ള നിയന്ത്രണങ്ങള്‍ ഒഴിവാക്കാനാണ് കേന്ദ്ര തീരുമാനം.

ആള്‍ക്കൂട്ടം, കൊവിഡ് നിയന്ത്രണലംഘനം എന്നിവയ്ക്കും ഇനി കേസെടുക്കില്ല. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി കേന്ദ്രം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കി. ഇത് സംബന്ധിച്ച് സംസ്ഥാനം ഉത്തരവിറക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/33415/covid-protocols-are-not-strict)