---
title: "ജൂനിയർ റെഡ്ക്രോസിൻ്റെ ആഭിമുഖ്യത്തിൽ തായിനേരി പുഴയോരത്ത് നടത്തിയ നാട്ടു പച്ച ശ്രദ്ധേയമായി"
english_title: "The Nattu Pacha organized by the Junior Red Cross "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/334096/the-nattu-pacha-organized-by-the-junior-red-cross"
published_at: "2025-12-31T17:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6955144bb3420_news-card.jpg"
keywords: []
---

# ജൂനിയർ റെഡ്ക്രോസിൻ്റെ ആഭിമുഖ്യത്തിൽ തായിനേരി പുഴയോരത്ത് നടത്തിയ നാട്ടു പച്ച ശ്രദ്ധേയമായി

> **Lead Summary:** **പയ്യന്നൂർ : **ശുദ്ധ വായു ശ്വസിക്കണമെങ്കിൽ ജൈവ വൈവിധ്യങ്ങൾ സംരക്ഷിക്കണം, മലിനീകരണം തടയണം, ജീവൻ്റെ നിലനിൽപ്പിന് വായു, മണ്ണ്, ജലം സംരക്ഷണ പ്രവർത്തനങ്ങൾ നടത്തണം, കുട്ടിക്കാലത്തുതന്നെ ഇത്തരം പ്രവർത്തനങ്ങൾ ഏറ്റെടുക്കണം. ജൂനിയർ റെഡ്ക്രോസ് പയ്യന്നൂർ ഉപജില്ല തായിനേരി പുഴയോരത്ത് നടത്തിയ നാട്ടുപച്ചജൈവ വൈവിധ്യ സംരക്ഷണ പരിപാടി ഉദ്ഘാടനം ചെയ്ത് കൊണ്ട് ജെ. ആർ. സി. ജില്ലാ കോർഡിനേറ്റർ മുഹമ്മദ് കീത്തേടത്ത് പറഞ്ഞു.

## Article Content

**പയ്യന്നൂർ : **ശുദ്ധ വായു ശ്വസിക്കണമെങ്കിൽ ജൈവ വൈവിധ്യങ്ങൾ സംരക്ഷിക്കണം, മലിനീകരണം തടയണം, ജീവൻ്റെ നിലനിൽപ്പിന് വായു, മണ്ണ്, ജലം സംരക്ഷണ പ്രവർത്തനങ്ങൾ നടത്തണം, കുട്ടിക്കാലത്തുതന്നെ ഇത്തരം പ്രവർത്തനങ്ങൾ ഏറ്റെടുക്കണം. ജൂനിയർ റെഡ്ക്രോസ് പയ്യന്നൂർ ഉപജില്ല തായിനേരി പുഴയോരത്ത് നടത്തിയ നാട്ടുപച്ചജൈവ വൈവിധ്യ സംരക്ഷണ പരിപാടി ഉദ്ഘാടനം ചെയ്ത് കൊണ്ട് ജെ. ആർ. സി. ജില്ലാ കോർഡിനേറ്റർ മുഹമ്മദ് കീത്തേടത്ത് പറഞ്ഞു.

തായിനേരി എസ്. എ. ബി. ടി.എം. ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് അധ്യക്ഷത വഹിച്ച സന്തോഷ് എസ്.എം പരിപാടിയിൽ ജെ. ആർ. സി. ഉപജില്ല കോർഡിനേറ്റർ. സ്വജിത്ത്.കെ ജെ.ആർ.സി. കൗൺസിലർ സുജീറ. കെ. , ദീപക് പി., ജെ.ആർ.സി. കേഡറ്റുകളായ ഷോബിൻ ഷൈൻ, യഷ് ജെ ഹരി, വൈഗ - പി.വി.പ്രസംഗിച്ചു. തായിനേരി 'എസ്. എ .ബി. ടി. എം.ഹയർ സെക്കണ്ടറി സ്കൂൾ ജെ.ആർ.സി. കേഡറ്റുകൾ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/334096/the-nattu-pacha-organized-by-the-junior-red-cross)