---
title: "തളിപ്പറമ്പ് ഗവ.താലൂക്ക് ആശുപത്രിയില്‍ ചികില്‍സക്കെത്തിയ ബാലികയെ പീഡിപ്പിച്ച സുരക്ഷാജീവനക്കാരൻ കസ്റ്റഡിയിൽ"
english_title: "Security guard"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/334087/security-guard"
published_at: "2025-12-31T16:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6955063f0327b_ed47d720-f3a0-47e0-921d-34b8aeb7e071.jfif"
keywords: []
---

# തളിപ്പറമ്പ് ഗവ.താലൂക്ക് ആശുപത്രിയില്‍ ചികില്‍സക്കെത്തിയ ബാലികയെ പീഡിപ്പിച്ച സുരക്ഷാജീവനക്കാരൻ കസ്റ്റഡിയിൽ

> **Lead Summary:** **തളിപ്പറമ്പ്: **തളിപ്പറമ്പ് ഗവ.താലൂക്ക് ആശുപത്രിയില്‍ ചികില്‍സക്കെത്തിയ ബാലികയെ പീഡിപ്പിച്ച സുരക്ഷാ ജീവനക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു.പയ്യാവൂര്‍ പൊന്നുപറമ്പിലെ പ്രദീപനെയാണ്തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ ഇന്നലെ കസ്റ്റഡിയിലെടുത്തത്.

## Article Content

**തളിപ്പറമ്പ്: **തളിപ്പറമ്പ് ഗവ.താലൂക്ക് ആശുപത്രിയില്‍ ചികില്‍സക്കെത്തിയ ബാലികയെ പീഡിപ്പിച്ച സുരക്ഷാ ജീവനക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു.പയ്യാവൂര്‍ പൊന്നുപറമ്പിലെ പ്രദീപനെയാണ്തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ ഇന്നലെ കസ്റ്റഡിയിലെടുത്തത്.

ഡിസംബര്‍-22 ന് ആശുപത്രിയില്‍ ചികില്‍സക്കെത്തിയ ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയാണ് പീഡനത്തിനിരായത്.കുട്ടിയെ ജ്യൂസ് വാങ്ങിത്തരാമെന്ന് പറഞ്ഞ് പുറത്തേക്ക് കൊണ്ടുപോയി പീഡിപ്പിച്ചതായാണ് പരാതി.

പോലീസ് കസ്റ്റഡിയിലെടുത്ത പ്രദീപന് ബോധക്ഷയം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/334087/security-guard)