---
title: "കാർ ഇടിച്ച് വീട്ടമ്മ മരിച്ചു"
english_title: "car accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/334086/car-accident"
published_at: "2025-12-31T16:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695505a247bb9_Untitled-2-web.jpg"
keywords: []
---

# കാർ ഇടിച്ച് വീട്ടമ്മ മരിച്ചു

> **Lead Summary:** **കുടിയാന്മല: **കാര്‍ ഇടിച്ച് വഴിയാത്രക്കാരിയായ വീട്ടമ്മ മരിച്ചു.നടുവില്‍ പുറഞ്ഞാണിലെ കളത്തിക്കണ്ടിപ്പൊയില്‍ ഹൗസില്‍ ലീല യാണ് മരിച്ചത്.

## Article Content

**കുടിയാന്മല: **കാര്‍ ഇടിച്ച് വഴിയാത്രക്കാരിയായ വീട്ടമ്മ മരിച്ചു.നടുവില്‍ പുറഞ്ഞാണിലെ കളത്തിക്കണ്ടിപ്പൊയില്‍ ഹൗസില്‍ ലീല യാണ് മരിച്ചത്.

ചൊവ്വാഴ്ച്ച വൈകുന്നേരം 4.40 ന് പുറഞ്ഞാണിലായിരുന്നു അപകടം.സാരമായി പരിക്കേറ്റ ഇവരെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സക്കിടെ മരണമടഞ്ഞു.

മകള്‍: അമ്പിളി (മുന്‍ പഞ്ചായത്തംഗം, ശ്രീകണ്ഠാപുരം ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപിക).മരുമകന്‍: സുരേന്ദ്രന്‍ (കെ എസ്.ആര്‍.ടി.സി).

സഹോദരങ്ങള്‍: നാരായണി, വത്സമ്മ, സിന്ധു, റെജികുമാര്‍, പരേതരായ ദേവി, വിലാസിനി.കൂടിയാന്മല പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.

അപകടം വരുത്തിയ കെ.എല്‍-59.പി.8064 നമ്പര്‍ കാര്‍ പോാലീസ് കസ്റ്റഡിയിലെടുത്തു ഓടിച്ചയാള്‍ക്കെതിരെ മന:പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/334086/car-accident)