---
title: "തളിപ്പറമ്പ് നഗരസഭയിൽ എത്തുന്ന പൊതുജനങ്ങൾക്ക് വെൽക്കം ഡ്രിങ്ക്, സ്വീകരിക്കാൻ റിസപ്ഷനിസ്റ്റ് : ജനപ്രിയ നിർദ്ദേശങ്ങളുമായി നഗരസഭ ചെയർപേഴ്സൺ പി കെ സുബൈർ"
english_title: "Taliparamba Municipality"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/333941/taliparamba-municipality"
published_at: "2025-12-30T21:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6953fde8b7a3c_news-card.jpg"
keywords: []
---

# തളിപ്പറമ്പ് നഗരസഭയിൽ എത്തുന്ന പൊതുജനങ്ങൾക്ക് വെൽക്കം ഡ്രിങ്ക്, സ്വീകരിക്കാൻ റിസപ്ഷനിസ്റ്റ് : ജനപ്രിയ നിർദ്ദേശങ്ങളുമായി നഗരസഭ ചെയർപേഴ്സൺ പി കെ സുബൈർ

> **Lead Summary:** **തളിപ്പറമ്പ്: **തളിപ്പറമ്പ് നഗരസഭയിൽ എത്തുന്ന പൊതുജനങ്ങൾക്ക് വെൽക്കം ഡ്രിങ്ക് നൽകും.ഇന്ന് ചേർന്ന് തളിപ്പറമ്പ് നഗരസഭ പുതിയ ഭരണസമിതിയുടെ പ്രഥമയോഗത്തിൽചെയർപേഴ്സൻ പി.കെ. സുബൈർ സമർപ്പിച്ച ജനപ്രിയ നിർദ്ദേശങ്ങൾ കൗൺസിൽ അംഗീകരിച്ചു.

## Article Content

**തളിപ്പറമ്പ്: **തളിപ്പറമ്പ് നഗരസഭയിൽ എത്തുന്ന പൊതുജനങ്ങൾക്ക് വെൽക്കം ഡ്രിങ്ക് നൽകും.ഇന്ന് ചേർന്ന് തളിപ്പറമ്പ് നഗരസഭ പുതിയ ഭരണസമിതിയുടെ പ്രഥമയോഗത്തിൽചെയർപേഴ്സൻ പി.കെ. സുബൈർ സമർപ്പിച്ച ജനപ്രിയ നിർദ്ദേശങ്ങൾ കൗൺസിൽ അംഗീകരിച്ചു.

കൂടാതെ വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവരെ ചിരിച്ച മുഖത്തോടെ സ്വീകരിക്കാൻ റിസപ്ഷനിസ്റ്റിനെയും നിയോഗിക്കും.ഇവർ ബന്ധപ്പെട്ട വിഭാഗത്തിലേക്ക് ആവശ്യക്കാരെ എത്തിക്കും.കൂടാതെ വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള നടപടികളും സ്വീകരിക്കും.

യോഗത്തിൽ ചെയർപേഴ്സൻ പി.കെ.സുബൈർ അധ്യക്ഷത വഹിച്ചു.ടി. ബാലകൃഷ്ണൻ, കെ.എം.ലത്തീഫ്, പി.വി.സുരേഷ്, കെ. മുഹമ്മദ് ബഷീർ എന്നിവർ ചർച്ചകളിൽ പങ്കെടുത്തു.കൗൺസിൽ യോഗം നടക്കുന്ന ദിവസങ്ങളിൽ വകുപ്പു മേധാവികൾ നിർബന്ധമായും പങ്കെടുക്കണമെന്നും ചെയർപേഴ്സൻ നിർദ്ദേശം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/333941/taliparamba-municipality)