---
title: "പൂട്ടിയിട്ട വീടിന്റെ ജനലഴിമുറിച്ച് ഒരു ടണ്ണോളം ഓട്ടുപാത്രങ്ങൾ കവർന്നു  "
english_title: "A ton of pottery was stolen"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/333938/a-ton-of-pottery-was-stolen"
published_at: "2025-12-30T21:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6953f99c56607_crime.jpg"
keywords: []
---

# പൂട്ടിയിട്ട വീടിന്റെ ജനലഴിമുറിച്ച് ഒരു ടണ്ണോളം ഓട്ടുപാത്രങ്ങൾ കവർന്നു  

> **Lead Summary:** **ഇരിണാവ്:**പൂട്ടിയിട്ട വീടിന്റെ ജനലഴിമുറിച്ച് വീട്ടുപകരണങ്ങളും ആയുർവേദ മരുന്ന് നിർമാണ ഓട്ടുപകരണങ്ങളും മോഷ്ടിച്ചു. കച്ചേരിത്തറക്ക് സമീപം പി മനോഹരന്റെ തറവാട് വീട്ടിലായിരുന്നു മോഷണം. ജനലിന്റെ മരഅഴി മുറിച്ച്‌ അകത്തുകടന്നായിരുന്നു മോഷണം. വീട്ടുപകരണങ്ങൾ, ടൈപ്പ് റൈറ്റിങ് മെഷീൻ, മനോഹരന്റെ അച്ഛൻ പരേതനായ പി കുഞ്ഞിരാമൻ വൈദ്യരുടെ അഴീക്കോട് മൂന്നുനിരത്തിലെ ആയുര്‍വേദ ഫാർമസിയോടനുബന്ധിച്ച് മരുന്ന് നിര്‍മാണം നടത്തിയിരുന്ന സ്ഥാപനത്തിലെ ഓട്ടു പാത്രങ്ങൾ എന്നിവയാണ്‌ മോഷ്‌ടിച്ചത്.

## Article Content

**ഇരിണാവ്:**പൂട്ടിയിട്ട വീടിന്റെ ജനലഴിമുറിച്ച് വീട്ടുപകരണങ്ങളും ആയുർവേദ മരുന്ന് നിർമാണ ഓട്ടുപകരണങ്ങളും മോഷ്ടിച്ചു. കച്ചേരിത്തറക്ക് സമീപം പി മനോഹരന്റെ തറവാട് വീട്ടിലായിരുന്നു മോഷണം. ജനലിന്റെ മരഅഴി മുറിച്ച്‌ അകത്തുകടന്നായിരുന്നു മോഷണം. വീട്ടുപകരണങ്ങൾ, ടൈപ്പ് റൈറ്റിങ് മെഷീൻ, മനോഹരന്റെ അച്ഛൻ പരേതനായ പി കുഞ്ഞിരാമൻ വൈദ്യരുടെ അഴീക്കോട് മൂന്നുനിരത്തിലെ ആയുര്‍വേദ ഫാർമസിയോടനുബന്ധിച്ച് മരുന്ന് നിര്‍മാണം നടത്തിയിരുന്ന സ്ഥാപനത്തിലെ ഓട്ടു പാത്രങ്ങൾ എന്നിവയാണ്‌ മോഷ്‌ടിച്ചത്.

ഓട്ടുപാത്രങ്ങൾക്ക് ഏതാണ്ട് ഒരു ടണ്ണിലേറെ തൂക്കമുണ്ട്‌. ഫാർമസി നടത്തുന്ന ഡോ. മോഹനൻ തറവാട് വീട്ടിൽ കൊണ്ടുവച്ചതായിരുന്നു ഇവ. അടുക്കളയോടുചേര്‍ന്ന സ്റ്റോർമുറിയിലായിരുന്നു പാത്രങ്ങൾ. അടുക്കളയിൽനിന്ന് ഹാളിലേക്കുള്ള വാതിൽ കുത്തിത്തുറന്നിട്ടുണ്ട്. എല്ലാ മുറികളിലും സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്. മൂന്ന് വലിയ ഓട്ടുവട്ടളം, രണ്ട് ചെറിയ ഓട്ടുരുളി, നിലവിളക്ക്, രണ്ട് വട്ടചെമ്പ്, കിണ്ടി, കിണ്ണങ്ങൾ, കോളാമ്പി എന്നിവയും മോഷ്ടിച്ചു. കണ്ണപുരം പൊലീസിൽ പരാതി നല്‍കി. അന്വേഷണം ആരംഭിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/333938/a-ton-of-pottery-was-stolen)